നായകൻ മാത്യു, നായിക ഈച്ച ! ത്രീഡി ചിത്രം 'ലൗലി' മെയ് 16ന് തിയറ്ററുകളിൽ

Published : May 03, 2025, 10:24 PM IST
നായകൻ മാത്യു, നായിക ഈച്ച ! ത്രീഡി ചിത്രം 'ലൗലി' മെയ് 16ന് തിയറ്ററുകളിൽ

Synopsis

മാത്യു തോമസിനൊപ്പം ഒരു അനിമേഷൻ ഈച്ചയും നായികയായി പ്രത്യക്ഷപ്പെടുന്നു.

ലയാളത്തിലെ ആദ്യ ഹൈബ്രിഡ് ത്രീഡി ചിത്രമായ ലൗലി മെയ് 16ന് തിയറ്ററുകളിൽ എത്തും. ഒരു ഈച്ച നായികയായി എത്തുന്നു എന്ന കൗതുകകരമായ പ്രമേയവുമായി എത്തുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. സാൾട്ട് ആൻഡ് പെപ്പെർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ്‌ സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്‍ ആണ് സംവിധാനം. സൂപ്പർ ഹിറ്റ്‌ സംവിധായകനായ ആഷിഖ് അബുവിന്റെ ഛായാഗ്രഹണത്തിലൂടെ ഒരുങ്ങുന്ന ചിത്രം കൂടിയാണ് “ലൗലി”.

മെയ്‌ 16ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ യുവതാരം മാത്യു തോമസിനൊപ്പം ഒരു അനിമേഷൻ ഈച്ചയും നായികയായി പ്രത്യക്ഷപ്പെടുന്നു. പ്രശസ്ത പിന്നണിഗായികയും നടിയുമായ ശിവാങ്കി കൃഷ്ണകുമാർ ആണ് ലൗലിക്ക് ശബ്ദം പകർന്നിരിക്കുന്നത്. അശ്വതി മനോഹരൻ, ഉണ്ണിമായ,മനോജ്‌ കെ ജയൻ,ബാബു രാജ്, ഡോക്ടർ അമർ രാമചന്ദ്രൻ, അരുൺ,ആഷ്‌ലി, പ്രശാന്ത് മുരളി, ഗംഗ മീര,കെ പി ഏ സി ലീല എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നേനി എന്റർടൈൻമെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റൻഘട്സ് പ്രൊഡക്ഷൻസ് എന്നി ബാനറിൽ ഡോക്ടർ അമർ രാമചന്ദ്രൻ ശരണ്യ ദിലീഷ് എന്നിവർ ചേർന്ന് നിർമിക്കുന്ന ” ലൗലി ” വിസ്മയ കാഴ്ചളുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സുഹൈൽ കോയ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. എഡിറ്റർ-കിരൺദാസ്. കോ പ്രൊഡ്യൂസർ പ്രമോദ് ജി ഗോപാൽ. പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ.

മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ ദീപ്തി അനുരാഗ്, ആർട്ട് ഡയറക്ടർ കൃപേഷ് അയ്യപ്പൻകുട്ടി, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ ഹരീഷ് തെക്കേപ്പാട്ട്, അസോസിയേറ്റ് ഡയറക്ടർ സന്ദീപ്, അസിസ്റ്റന്റ് ഡയറക്ടർ അലൻ,ആൽബിൻ, സൂരജ്,ബേയ്സിൽ, ജെഫിൻ, ഫിനാൻസ് കൺട്രോളർ ജോബീഷ് ആന്റണി, വിഷ്വൽ എഫക്റ്റ്സ് വിടിഎഫ് സ്റ്റുഡിയോ, സൗണ്ട് ഡിസൈൻ-നിക്സൻ ജോർജ്ജ്, ആക്ഷൻ കലൈ കിംഗ്സൺ, പരസ്യക്കല-യെല്ലൊ ടൂത്ത്സ്, സ്റ്റിൽസ് ആർ റോഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജർ-വിമൽ വിജയ്,പി ആർ ഒ- എ എസ് ദിനേശ്. ആതിര ദിൽജിത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍