'ലോകത്തെല്ലാവർക്കും നാറ്റമാണവര്‍, പേര് പറയാൻ പോലും ഇഷ്ടമില്ല'; ലക്ഷ്മി പ്രിയയ്ക്കെതിരെ നീന കുറുപ്പും മായ വിശ്വനാഥും

Published : Jun 22, 2026, 10:41 AM IST
Lakshmi Priya

Synopsis

താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതി രാജിവെച്ചതിൽ നടിമാരായ നീന കുറുപ്പും മായ വിശ്വനാഥും സന്തോഷം പ്രകടിപ്പിച്ചു. ജനറൽ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ, ഇരുവരും ലക്ഷ്മി പ്രിയയെ പേരെടുത്ത് രൂക്ഷമായി വിമർശിച്ചു.

താരസംഘടനയായ 'അമ്മ'യിലെ ഭരണ സമിതി രാജിവച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നടിമാരായ നീന കുറുക്കും മായ വിശ്വനാഥും. ഒപ്പം ലക്ഷമി പ്രിയയ്ക്ക് എതിരെയും ഇവർ രം​ഗത്ത് എത്തി. ലോകത്തുള്ള എല്ലാവർക്കും നാറ്റമാണ് ലക്ഷ്മി പ്രിയയെന്നും അവരിനി പുതിയ കഥകളുമായി വരുമെന്നും മായ വിശ്വനാഥ് പരിഹസിച്ചു. അവള്‍ക്ക് തന്നെ മനസിലായി അവള്‍ക്ക് എന്താണ് കിട്ടാന്‍ പോകുന്ന ശിക്ഷ എന്നതെന്നും അതുകൊണ്ടാണ് അവള്‍ രാജിവച്ചതെന്നും ലക്ഷ്മി പ്രിയയുടെ പേരെടുത്ത് പറയാതെ നീന കുറുപ്പ് പറഞ്ഞു.

"ആ സ്ത്രീ വരാന്‍ പാടില്ല. ലോകത്തിലെ എല്ലാവര്‍ക്കും നാറ്റമാണവര്‍. ഇന്നലെ ലക്ഷ്മി പ്രിയ എന്തൊക്കെയാണ് പറഞ്ഞത്. എല്ലാ ആണുങ്ങളേയും ചവിട്ട് താഴ്ത്തുകയല്ലേ ചെയ്തത്. അവര് അമ്മയുടെ അംഗമല്ല ഇപ്പോള്‍. രാജിവച്ചു. ഇനി ഞങ്ങള്‍ക്ക് പറയാം. ഇനി അവർ എന്തെങ്കിലും പറയട്ടെ. അവർക്കിനി പുതിയ കഥകൾ ഇറക്കാം", എന്നായിരുന്നു മായ വിശ്വനാഥിന്റെ പ്രതികരണം.

"എനിക്ക് എന്താണെങ്കിലും സന്തോഷമായി. പുറത്താക്കേണ്ടതായിരുന്നു. പക്ഷേ അതിനെക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന് ഉണ്ടായിരുന്നത് കൊണ്ടാണ് താമസിച്ച് പോയത്. അവള്‍ക്ക് തന്നെ മനസിലായി അവള്‍ക്ക് എന്താണ് കിട്ടാന്‍ പോകുന്ന ശിക്ഷ എന്ന്. അതുകൊണ്ട് അവള്‍ രാജിവച്ചു. എനിക്ക് ആ പേര് പോലും പറയാൻ ഇഷ്ടമില്ല. അത്രയ്ക്കും ട്രോമ ഉണ്ടാക്കിയ സ്ത്രീയാണ് അവര്. 39 വർഷമായി ഇന്റസ്ട്രിയിൽ ഉള്ള ആളാണ് ഞാൻ. ഇതുവരെ എന്നെ കുറിച്ച് മോശമായിട്ട് എഴുതാൻ നിങ്ങൾക്ക് ഞാൻ അവസരം തന്നിട്ടുണ്ടോ. എന്തെങ്കിലും മോശമായിട്ട് പറഞ്ഞിട്ടുണ്ടോ. എന്നിട്ടാണ് എന്നെ കുറിച്ച് പറഞ്ഞത്", എന്നായിരുന്നു നീന കുറുപ്പിന്റെ വാക്കുകൾ. ജനറൽ ബോഡി മീറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആഗോളതലത്തില്‍ നേടിയത് 400 കോടിയുടെ കളക്ഷൻ, എന്നാല്‍ വിദേശത്ത് ക്ലിക്കാകാതെ പെദ്ധി, കണക്കുകള്‍ പുറത്ത്
ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം "വിസിറ്റർ"; ടൈറ്റിൽ പോസ്റ്റർ പുറത്ത്