ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം "വിസിറ്റർ"; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Published : Jun 22, 2026, 09:48 AM IST
Visitor

Synopsis

ധ്യാൻ ശ്രീനിവാസൻ, നവ്യാ നായര്‍ ടീമിന്റെ വിസിറ്റര്‍ പ്രഖ്യാപിച്ചു.

ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന പുതിയ ചിത്രം "വിസിറ്റർ" ടൈറ്റിൽ പോസ്റ്റർ പുറത്ത്. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഔറിക ഫിലിംസ് ബാനറിൽ അബ്ദുൽ ഗഫൂറാണ്. അനൂപ് ഹോർമീസ്, അനിൽ തമലം എന്നിവര് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. നീതു മാത്യു ആണ് ചിത്രം രചിച്ചിരിക്കുന്നത്. ഹൊറർ ചിത്രമായാണ് "വിസിറ്റർ" ഒരുക്കുന്നത്.

സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി വാര്യർ, കെ പി എ സി ലീല, കലാരഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ആദ്യമായാണ് ഒരു ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുന്നത്.

ഛായാഗ്രഹണം: എം. കെ., സംഗീതം: അരുൺ മുരളീധരൻ, എഡിറ്റിംഗ്: നിധിൻ രാജ് ആരോൾ, മേക്ക്-അപ്പ്: റോണെക്സ് സേവ്യർ, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, ശബ്ദ രൂപകൽപ്പന: ജയദേവൻ ചക്കാടത്, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുകുമാർ തെക്കേപ്പാട്ട്, ഫൈനൽ മിക്സ്: എം. ആർ രാജാകൃഷ്ണൻ, ഗാനരചന: മനു മഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ അബ്രഹാം, പി.ആർ.ഒ: എ. എസ്. ദിനേഷ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ,

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ചാണകത്തിൽ വീണ തേങ്ങ പോലയായി അമ്മ, ചങ്ക് പൊടിയുന്നു'; മനമുലഞ്ഞ് നടൻ ചാലി പാല
ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം, നല്ല മനുഷ്യർ ഇനി നേതൃത്വമായി വരണമെന്നും അൻസിബ