നി​ഗൂഡതകളുടെ മായാവനം; ടൈറ്റിൽ പുറത്തിറക്കി

Published : Sep 23, 2023, 08:58 PM IST
 നി​ഗൂഡതകളുടെ മായാവനം; ടൈറ്റിൽ പുറത്തിറക്കി

Synopsis

ഒരു മെഡിക്കൽ കോളേജിലെ നാല് വിദ്യാർത്ഥികളുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് മായാവനത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.

കൊച്ചി:  സായ് സൂര്യ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് മായാവനം എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടൻ ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കി. ഡോ. ജ​ഗത് ലാൽ ചന്ദ്രശേഖറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഷൊർണൂർ. വാഗമൺ, എന്നിവിടങ്ങളിലായി ഈ ചിതത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. പുതുമുഖം ആദിത്യ സായ് നായകനാകുന്ന ഈ ചിത്രത്തിൽഅലൻസിയർ, ജാഫർ ഇടുക്കി, സെന്തിൽ കൃഷ്ണ, സുധി കോപ്പ, ശ്രീകാന്ത് മുരളി, അരുൺ ചെറുകാവിൽ , ​ഗൗതം ശശി, ആമിന നിജാം, ശ്യാംഭവി സുരേഷ്, റിയാസ് നെടുമങ്ങാട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

അപ്പൻ എന്ന ചിത്രത്തിനു ശേഷം അലൻ സിയറിന്‍റെ അതിശക്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്.
ഒരു മെഡിക്കൽ കോളേജിലെ നാല് വിദ്യാർത്ഥികളുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് മായാവനത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. ആക്ഷൻ- സർവൈവൽ ജോണറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. 

ചിത്രത്തിന്റെ രചനയും സം​ഗീതവും നിർവഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്.  ഗാനരചന റഫീഖ് അഹമ്മദ്.
ഛായാ​ഗ്രഹണം- ജോമോൻ തോമസ്, എഡിറ്റർ- സംജിത്ത് മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ- മോഹൻദാസ്, മേക്കപ്പ്- ശ്രീജിത്ത് ​ഗുരുവായൂർ, കോസ്റ്റ്യൂം- സരിത സു​ഗീത്.

ആക്ഷൻ- മാഫിയ ശശി,  ​ ചീഫ് അസോസിയേറ്റ് ഡയറക്ടർ- മുഹമ്മദ് റിയാസ്, അസോസിയേറ്റ് ഡയറക്ടർ- രാജീവ് രാജേന്ദ്രൻ, , സ്റ്റിൽസ്- വിപിൻ വേലായുധൻ, ഡിസൈൻ- കോളിൻസ് ലിയോഫിൽ.  ലൈൻ പ്രൊഡക്ഷൻ,& പിആർ മാർക്കറ്റിംഗ് ,കണ്ടന്റ് ഫാക്ടറി മീഡിയ പ്രൊഡക്ഷൻ കൺട്രോളർ രാജൻ ഫിലിപ്പ്. വാഴൂർ ജോസ്.

നീതിക്ക് ഇനി പുതിയ പേര് ഗരുഡൻ ; വരുന്നു മലയാളത്തിലെ തികച്ചും വ്യത്യസ്തമായ ഒരു ലീഗൽ ത്രില്ലർ

'തെറ്റു ചെയ്യാത്തവരായി ആരുമില്ല ഗോപൂ' പഞ്ച് ഡയലോഗുമായി ഷക്കീല; ഡ്രൈവിംഗ് സ്കൂള്‍ ഹിറ്റ്.!

Asianet News Live
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അഞ്ചക്കള്ളകോക്കാന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഡിസ്കോ' ഫസ്റ്റ്ലുക്ക് നാളെ
'എന്റെ ചോരയ്ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് എനിക്ക് തന്നെ അറിയാം..'; മാമ്പറയ്ക്കൽ ആമിർ അലിയായി പൃഥ്വി, ഖലീഫ ട്രെയ്‌ലർ പുറത്ത്