
മുംബൈ: ആക്രമണത്തിനിരയായി ചികിത്സയിലായിരുന്ന നടൻ സെയ്ഫ് അലിഖാന്റെ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ക്ലെയിം വേഗത്തിൽ അനുവദിച്ചത് വിവാദമാകുന്നു. ഇൻഷുറൻസ് തുക അനുവദിച്ചതിൽ സെയ്ഫ് അലി ഖാന് നൽകിയ മുൻഗണനയെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന മെഡിക്കൽ ബോഡി ചോദ്യം ചെയ്തു. ഇൻഷുറൻസ് ക്ലെയിമുകൾ അനുവദിക്കുന്ന രീതിയിൽ കൂടുതൽ സുതാര്യത വേണമെന്ന് സംഘടന ഐആർഡിഎഐക്ക് കത്തെഴുതി. നടൻ്റെ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ക്ലെയിം ഇൻഷുറൻസ് കമ്പനി ഉടൻ അനുവദിച്ച രീതിയിലും അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻ്റ്‌സ് ആശങ്ക രേഖപ്പെടുത്തി.
സാധാരണ പോളിസി ഹോൾഡർമാർക്ക് നൽകുന്ന ആനുകൂല്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സെയ്ഫ് അലി ഖാന് പ്രത്യേക പരിഗണന നൽകിയെന്നത് വ്യക്തമാണെന്ന് സംഘടന കുറ്റപ്പെടുത്തി. മുംബൈ ലീലാവതി ആശുപത്രിയിൽ അഞ്ച് ദിവസത്തെ ചികിത്സയ്ക്കായി താരം 36 ലക്ഷം രൂപയാണ് ക്ലെയിം ചെയ്തതെന്നും കമ്പനി 25 ലക്ഷം രൂപ അനുവദിച്ചുവെന്നുമാണ് വാർത്തകൾ വന്നത്. സെലിബ്രിറ്റികൾക്കും ഉന്നത വ്യക്തികൾക്കും കോർപ്പറേറ്റ് പോളിസികളുള്ളവർക്കും വേഗത്തിൽ ഉയർന്ന പരിധിയിൽ ആനുകൂല്യം ലഭിക്കുന്നുവെന്നും അതേസമയം സാധാരണ പൗരന്മാർ മതിയായ കവറേജും കുറഞ്ഞ റീഇംബേഴ്സ്മെൻ്റ് നിരക്കും കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും ബോഡി അഭിപ്രായപ്പെട്ടു.
Read More.... 'ഈ സമയത്ത് അവളെ കെയര്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം'; ഡയാനയുടെ വിവാഹ വിശേഷങ്ങളുമായി ആതിര
ഇത്തരം സമ്പ്രദായങ്ങൾ തുല്യമായ ആരോഗ്യ പരിരക്ഷാ എന്ന സങ്കൽപ്പത്തിന് തുരങ്കം വെക്കുന്നതായി ഡോക്ടർമാരുടെ സംഘം പറഞ്ഞു. സെലിബ്രിറ്റി സ്റ്റാറ്റസ് അടിസ്ഥാനമാക്കിയുള്ള മുൻഗണനാ ചികിത്സ വിവേചനപരമാണെന്നും കുറ്റപ്പെടുത്തി. ജനുവരി 16 ന് ബാന്ദ്രയിലെ വീട്ടിൽവെച്ചാണ് സെയ്ഫ് അലിഖാന് അക്രമിയുടെ കുത്തേറ്റത്. കഴുത്തിലും ഇടതുകൈയിലും പിന്നിൽ നട്ടെല്ലിന് സമീപത്തും ആഴത്തിലുള്ള മുറിവേറ്റിരുന്നു. ജനുവരി 21ന് അദ്ദേഹം ആശുപത്രി വിട്ടു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ