
തെലുങ്ക് താരം മോഹന്‍ ബാബുവിന്‍റെ ആതിഥ്യം സ്വീകരിച്ച് മോഹന്‍ലാലും മീനയും. ഹൈദരാബാദില്‍ പുരോമഗിക്കുന്ന 'ബ്രോ ഡാഡി' ഷൂട്ടിനിടെയാണ് ഇരുവരും മോഹന്‍ ബാബുവുമായുള്ള തങ്ങളുടെ സൗഹൃദം പുതുക്കാന്‍ സമയം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സന്ദര്‍ശനം.
മോഹന്‍ ബാബുവിനൊപ്പം ഭാര്യ നിര്‍മ്മലയും മകളും നടിയുമായ ലക്ഷ്‍മി മഞ്ചുവും മകനും നടനുമായ വിഷ്‍ണു മഞ്ചുവും വിഷ്‍ണുവിന്‍റെ ഭാര്യ വിരാനിക്കയും ഉണ്ടായിരുന്നു. മീനയ്ക്കും മോഹന്‍ലാലിനുമൊപ്പം മോഹന്‍ലാലിന്‍റെ സുഹൃത്ത് സമീര്‍ ഹംസയും എത്തിയിരുന്നു. അത്താഴം കഴിച്ച്, ഒരുമിച്ചുള്ള ചിത്രങ്ങളും എടുത്താണ് എല്ലാവരും പിരിഞ്ഞത്. സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങള്‍ മീനയും ലക്ഷ്‍മി മഞ്ചുവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് വൈറല്‍ ആയിട്ടുണ്ട്.
'ലൂസിഫറി'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് 'ബ്രോ ഡാഡി'. ലൂസിഫര്‍ പൊളിറ്റിക്കല്‍ അണ്ടര്‍ടോണ്‍ ഉള്ള ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ