
കതിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം സി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സസ്പെൻസ് ഡ്രാമ ചിത്രമായ മീശ ഓഗസ്റ്റ് ഒന്നിന് പ്രദർശനത്തിനെത്തുന്നു. ഹക്കിം ഷാ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്‍ലി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
വനത്തിന്റെ നിഗൂഡത പശ്ചാത്തലമാക്കി തീവ്രമായ ഒരു രാത്രിയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ദീർഘനാളുകൾക്കു ശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കൾ ഒരുമിക്കുകയും എന്നാൽ അതൊരു അപ്രതീക്ഷിത പ്രശ്നത്തിലേക്ക് വഴി മാറുകയും ചെയ്യുന്നതിന്റെ സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം സുരേഷ് രാജൻ നിർവഹിച്ചിരിക്കുന്നു.
എഡിറ്റിംഗ് മനോജ്, സംഗീതം സൂരജ് എസ് കുറുപ്പ്, ലൈൻ പ്രൊഡ്യൂസർ സണ്ണി തഴുത്തല, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ, കലാസംവിധാനം മകേഷ് മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, സൗണ്ട് ഡിസൈനർ അരുൺ രാമവർമ്മ, കളറിസ്റ്റ് ജയദേവ് തിരുവൈപതി, ഡിഐ പൊയറ്റിക്ക്, വിഎഫ്എക്സ് ഐവിഎഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻ തോട്ട് സ്റ്റേഷൻ, റോക്സ്സ്റ്റാർ, പ്രൊമോ ഡിസൈൻ ഇല്ലുമിനാർട്ടിസ്റ്റ്, വിതരണം ക്യാപിറ്റൽ സിനിമാസ്, പിആർഒ എ എസ് ദിനേശ്.