പ്രേക്ഷകരെ ആഴത്തിൽ തൊടുന്ന ദൃശ്യാനുഭവമായി ‘മീശ’

Published : Aug 04, 2025, 12:43 PM IST
Meesha

Synopsis

മീശ പ്രേക്ഷക മനസ്സുകളെ വിസ്മയിപ്പിക്കുന്ന ഒരു ചിത്രമായി മാറുന്നു.

കാടിൻ്റെയും ഇരുട്ടിൻ്റെയും പശ്ചാത്തലത്തിൽ എംസി സംവിധാനം ചെയ്ത്, യൂണികോൺ മൂവീസ് നിർമിച്ച മീശ പ്രേക്ഷക മനസ്സുകളെ വിസ്മയിപ്പിക്കുന്ന ഒരു ചിത്രമായി മാറുന്നു. പുരുഷ സൗഹൃദം, അഹങ്കാരം, അധികരത്തിനായുള്ള പോരാട്ടം, എന്നീ സങ്കീർണമായ വൈകാരിക മേഖല ചിത്രം നല്ല രീതിയിൽക്കൈകാര്യം ചെയ്തിരുന്നതായി പ്രേക്ഷകർ പറയുന്നു.

ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതവും, ഗാനങ്ങളും, വിഷ്വൽസും എടുത്ത് പറയേണ്ടിയിരിക്കുന്നു. അതോടൊപ്പം കതിർ, ഹക്കീം, ഉണ്ണി ലാലു, ഷൈൻ ടോം ചാക്കോ എന്നിവർ എടുത്ത് പറയേണ്ട പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. കൂടാതെ സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി,ഹസ്‌ലി എന്നിവർ മറ്റു വേഷങ്ങളിൽ എത്തുന്നു. മീശയുടെ ഛായാഗ്രഹണം സൂരേഷ് രാജൻ കൈകാര്യം ചെയ്യുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുരേഷ് രാജനും, എഡിറ്റിംഗ് മനോജുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ‘മീശ’യുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. ‘സരിഗമ മലയാള’ത്തിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. കലാസംവിധാനം മകേഷ് മോഹനനും, സ്റ്റിൽ ഫോട്ടോഗ്രഫി ബിജിത്ത് ധർമ്മടവുമാണ്. 

സണ്ണി തഴുത്തലയാണ് ലൈൻ പ്രൊഡ്യൂസർ. മേക്കപ്പ് ജിതേഷ് പൊയ്യയും, വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത് സമീറ സനീഷുമാണ്. സൗണ്ട് ഡിസൈനർ അരുൺ രാമ വർമ്മ. കളറിസ്റ്റ് ജയദേവ് തിരുവൈപതി, ഡിഐ ചെയ്തിരിക്കുന്നത് പോയറ്റിക്ക്, വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത് ഐവിഎഫ്എക്സ്. പബ്ലിസിറ്റി ഡിസൈനുകൾ തോട്ട് സ്റ്റേഷനും റോക്സ്സ്റ്റാറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്, പ്രൊമോ ഡിസൈനുകൾ ചെയ്തിരിക്കുന്നത് ഇല്ലുമിനാർട്ടിസ്റ്റ്. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ. സീഡ് മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഇൻവെർട്ടഡ് സ്റ്റുഡിയോസ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ