താരങ്ങളുടെ പ്രതിഫലം കുറയ്ക്കല്‍; നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം നാളെ

Published : Jun 16, 2020, 02:14 PM IST
താരങ്ങളുടെ പ്രതിഫലം കുറയ്ക്കല്‍; നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം നാളെ

Synopsis

അമ്മ, ഫെഫ്‍ക സംഘടനകളുമായി നടക്കുന്ന  ചർച്ചകളിൽ സ്വീകരിക്കേണ്ട തുടർ നടപടികളും യോഗം തീരുമാനിക്കും.   

കൊച്ചി: മലയാള സിനിമ വിതരണക്കാരുടെയും നിർമ്മാതാക്കളുടെയും യോഗം നാളെ കൊച്ചിയിൽ ചേരും. നടൻമാരടക്കമുള്ളവർ പ്രതിഫലം കുറയ്ക്കണമെന്ന  നിർമ്മാതാക്കളുടെ  ആവശ്യത്തിലുള്ള തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. അമ്മ , ഫെഫ്‍ക സംഘടനകളുമായി നടക്കുന്ന  ചർച്ചകളിൽ സ്വീകരിക്കേണ്ട തുടർ നടപടികളും യോഗം തീരുമാനിക്കും. 

തീയറ്റർ ഉടമകളുമായുള്ള ചർച്ച മറ്റന്നാൾ വിളിച്ചിട്ടുണ്ട്. കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ  താരങ്ങളും- 
സാങ്കേതിക പ്രവർത്തകരും 50 ശതമാനം പ്രതിഫലം കുറയ്ക്കണമെന്നാണ് പ്രധാന ആവശ്യം. ഇക്കാര്യത്തിൽ അമ്മ കാര്യമായ പ്രതികരണങ്ങളൊന്നും നടത്താത്തതിൽ നിർമ്മാതാക്കൾക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പോളിൻ ലോക്വിൻ്റെ വൈകാരികവും മനഃശാസ്ത്രപരവുമായ 'നിനോ'; മികച്ച പ്രതികരണങ്ങൾ
ഒന്നാം ദിവസം മികച്ച പ്രതികരണം നേടി സർവൈവൽ ഡ്രാമ 'ഫ്രാഗ്മെന്റ്സ് ഫ്രം ദി ഈസ്റ്റ്'