
തിരുവനന്തപുരം: സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ് ഇവന്റ് "സ്റ്റാർ സിംഗർ സീസൺ 9 സമ്മർ ഫെസ്റ്റിവൽ" 2024 ഫെബ്രുവരി 17-ന് രാത്രി 7:30-ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.
ജനപ്രിയനായകൻ ജയറാം ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്ന ഈ മെഗാ സ്റ്റേജ് ഷോയിൽ കോൺഫിഡന്റ് ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ ഡോ. റോയ് സി ജെ , നടനും സംവിധായകനുമായ രമേഷ് പിഷാരടി, സംവിധായകൻ മിഥുൻ ഇമ്മാനുവൽ, ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ തുടങ്ങിയ ആദരണീയ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
ഈ ഷോയുടെ പ്രത്യേക ഹൈലൈറ്റ് , "ഓസ്ലർ" എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയുടെ മഹത്തായ വിജയം ആഘോഷിക്കുന്ന ചടങ്ങാണ്. നായക നടൻ ജയറാമിന്റെയും സംവിധായകൻ മിഥുൻ ഇമ്മാനുവലിന്റെയും സാന്നിധ്യത്തിൽ നടക്കുന്ന "ഓസ്ലർ" ന്റെ ആഘോഷപരിപാടിയിൽ രമേഷ് പിഷാരടി , കെ സ് ചിത്ര , വിധു പ്രതാപ് , സിതാര , മത്സരാത്ഥികൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്നു.
"സ്റ്റാർ സിംഗർ സീസൺ 9"-ലെ വിധികർത്താക്കളായ കെ എസ് ചിത്ര, വിധു പ്രതാപ്, സിതാര എന്നിവരുടെ മാസ്മരിക ഗാന പ്രകടനങ്ങൾ ഈ സായാഹ്നത്തിന് മാറ്റുകൂട്ടും . കൂടാതെ, ഈ സീസണിലെ മികച്ച 10 മത്സരാർത്ഥികളുടെ ചടുലമായ നൃത്ത പ്രകടനങ്ങൾ, സ്കിറ്റുകൾ, ആകർഷകമായ ഗാനങ്ങൾ എന്നിവയാൽ വേദി സജീവമാകും.
ഹാസ്യതാരങ്ങളായ നോബിയും അശ്വതിയും അവതരിപ്പിക്കുന്ന സ്കിറ്റുകളും മാളവിക, അന്ന പ്രസാദ്, രഞ്ജിനി കുഞ്ഞ്, തുടങ്ങിയ പ്രശസ്ത കലാകാരന്മാരുടെ നൃത്ത പ്രകടനങ്ങളും വേദിയിലെത്തുമ്പോൾ കാഴ്ചയുടെ വൈദഗ്ധ്യവും ആകർഷണീയതയും പ്രേക്ഷകർക്ക് നൽകുന്നു.
സ്റ്റാർ സിങ്ങർ സീസൺ 9 ന്റെ അവസാനപത്തിലെത്തിയ മത്സരാർത്ഥികൾക്ക് കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്നഅൻപതിനായിരം രൂപ വീതമുള്ള ചെക്ക് ഡോ.റോയ് സി ജെ മത്സരാത്ഥികൾക്ക് കൈമാറി.
വിദ്യ ബാലന്‍റെ മഞ്ജുളിക വീണ്ടും; പേടിപ്പിക്കാന്‍ ഭൂൽ ഭുലയ്യ 3 വരുന്നു
രൺവീർ സിങ്ങും പോണ്‍ താരം ജോണി സിൻസും പരസ്യത്തില്‍: 'അടി കിട്ടിയത് പോലെ' വിമര്‍ശനം.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ