സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ടെലിവിഷൻ സീരിയലുകളെ പരിഹസിച്ചുകൊണ്ടാണ് ഈ പരസ്യ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 

മുംബൈ: ബോളിവുഡ് താരം രൺവീർ സിങ്ങും പോണ്‍ താരം ജോണി സിൻസും ചേര്‍ന്നുള്ള പരസ്യത്തിനെതിരെ വിമര്‍ശനം. പരസ്യത്തിനെതിരെ ആഞ്ഞടിച്ച് ടെലിവിഷൻ താരം രഷാമി ദേശായി. തിങ്കളാഴ്ചയാണ് ഒരു പരസ്യം ഇറക്കി രൺവീറും ജോണ്‍ സിന്‍സും എല്ലാവരേയും ഞെട്ടിച്ചത്. ഹിന്ദി ടെലിവിഷൻ സീരിയലുകളെ പരിഹസിക്കുന്ന രീതിയിലാണ് ഈ പരസ്യ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 

വർഷങ്ങളായി ടെലിവിഷന്‍ ഇൻഡസ്‌ട്രിയിൽ പ്രവർത്തിക്കുന്നതിനാൽ പരസ്യം അപമാനകരവും മുഖത്ത് തല്ല് കിട്ടിയത് പോലെ തോന്നിയതായും രഷാമി പറയുന്നത്. തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ പരസ്യം പങ്കിട്ടാണ് ടിവി താരം തന്‍റെ ശക്തമായ വിമര്‍ശനം അറിയിക്കുന്നത്.

“ഞാൻ സിനിമാ വ്യവസായത്തിൽ നിന്നാണ് ജോലി ആരംഭിച്ചത്. തുടർന്ന് ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങി. ആളുകൾ അതിനെ മിനി സ്‌ക്രീൻ എന്ന് വിളിക്കുന്നു. സാധാരണ ആളുകൾ വാർത്തകൾ, ക്രിക്കറ്റ്, ബോളിവുഡ് സിനിമ ഇവയ്ക്ക് പുറമേ ഇതും കാണുന്നുണ്ട്. തീർത്തും അപ്രതീക്ഷിതമായ പരസ്യത്തിന്‍റെ റീൽ കണ്ടത്. ഇത് എല്ലാ ടിവി വ്യവസായത്തിനും ടെലിവിഷനിൽ പ്രവർത്തിക്കുന്ന ആളുകൾക്കും അപമാനമാണ്. കാരണം ഞങ്ങളെ ചെറുതായി കണ്ടാണ് പെരുമാറുന്നത്.

ടിവി അഭിനേതാക്കൾ ശരിക്കും ബിഗ് സ്‌ക്രീനിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു, എല്ലാവരും ഇവിടെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. എല്ലാ ടിവി ഷോകളും ഗംഭീരം എന്ന് പറയുന്നില്ല. അതിനാല്‍ ചില യാഥാർത്ഥ്യങ്ങൾ തുറന്നു കാണിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ ഇത് എല്ലാ ടിവി വ്യവസായത്തെയും ശരിക്കും പരിശോധിക്കുമ്പോള്‍ ഈ പരസ്യം മുഖത്ത് കിട്ടിയ അടിയായി എനിക്ക് തോന്നി. ടിവി രംഗത്ത് മാന്യമായി ഇപ്പോഴും യാത്ര ചെയ്യുന്നയാള്‍ എന്ന നിലയില്‍ എന്‍റെ വികാരം കണ്ടാല്‍ മതി" റഷാമി പറഞ്ഞു.

ബോൾഡ് കെയര്‍ എന്ന ഉദ്ധരണകുറവുള്ളവര്‍ കഴിക്കുന്ന ടാബ്ലെറ്റ് ബ്രാൻഡ് അംബാസഡറാണ് രൺവീർ. സെക്‌സ് പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇന്ത്യൻ ടെലിവിഷൻ ഡ്രാമ ശൈലിയില്‍ ജോണി സിന്നിന്‍റെ സഹോദരനായാണ് രണ്‍വീര്‍ അഭിനയിക്കുന്നത്.

YouTube video player

'എന്തോ ഉണ്ടാവാന്‍ പോവുകയാണ്, എന്താണെന്ന് പറയാമോ' ആ രാത്രി പോസ്റ്റിലൂടെ ആരാധകരെ ഞെട്ടിച്ച് വരദ.!

'കൊലപാതകം കൊലപാതകം തന്നെയാണ്' പോച്ചർ സീരീസിന്‍റെ പ്രമോ വീഡിയോയുമായി ആലിയ