'അച്ഛൻ ഫോട്ടോഗ്രാഫറായപ്പോള്‍ പാപ്പരാസികള്‍ മുന്നില്‍ പോസ് ചെയ്‍തതായി നടിച്ചു!', ഫോട്ടോയുമായി മേഘ്‍ന രാജ്

By Web TeamFirst Published Feb 4, 2021, 1:14 PM IST
Highlights

പാപ്പരാസികള്‍ക്ക് മുന്നില്‍ ഫോട്ടോയ്‍ക്ക് പോസ് ചെയ്‍തതുപോലെ നടിച്ചെന്ന് മേഘ്‍ന രാജ്.

എല്ലാവരുടെയും പ്രിയപ്പെട്ട നടിയാണ് മേഘ്‍ന രാജ്. മേഘ്‍ന രാജിന്റെ വിശേഷങ്ങള്‍ അറിയാൻ എല്ലാവരും താത്പര്യം കാട്ടാറുണ്ട്. മേഘ്‍ന രാജിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മേഘ്‍ന രാജിന്റെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മേഘ്‍ന രാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  രസകരമായ ക്യാപ്ഷനുമാണ് മേഘ്‍ന രാജ് എഴുതിയരിക്കുന്നത്.

മേഘ്‍ന  രാജും അമ്മ പ്രമിളയുമാണ് ഫോട്ടോയില്‍ ഉള്ളത്. ഫോട്ടോ എടുത്തത് മേങ്‍നയുടെ അച്ഛൻ സുന്ദര്‍ രാജ്. എന്റെ അച്ഛൻ ഫോട്ടോഗ്രാഫറായപ്പോള്‍ ഞാൻ പാപ്പരാസികള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതായി നടിക്കുന്നു എന്നുമാണ് മേഘ്‍ന രാജ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെപേര്‍ കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മേഘ്‍ന രാജ് മുമ്പും തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരുന്നു. മേഘ്‍ന രാജിനും ചിരഞ്‍ജീവി സര്‍ജയ്‍ക്കും അടുത്തിടെ ഒരു ആണ്‍കുഞ്ഞ് ജനിച്ചിരുന്നു.

കുഞ്ഞിനെ കാണാതെ അകാല മരണം സംഭവിച്ച ചിരഞ്‍ജീവി സര്‍ജയുടെ വിയോഗം എല്ലാവരെയും സങ്കടത്തിലാക്കിയിരുന്നു.

എന്തായാലും കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കാനുള്ള തീരുമാനത്തിലാണ് മേഘ്‍ന രാജും കുടുംബവും.

click me!