'തിരിയുന്നോന് തിരിയും, അല്ലാത്തോൻ നട്ടം തിരിയും'; തപ്സിയുടെ ട്വീറ്റ് പങ്കുവച്ച് മിഥുൻ മാനുവൽ

By Web TeamFirst Published Feb 4, 2021, 12:23 PM IST
Highlights

റിഹാനയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് തപ്സി വിമർശനവുമായി എത്തിയത്. 

ർഷകസമരത്തെ പിന്തുണച്ച അമേരിക്കൻ പോപ് താരം റിഹാനയുടെ ട്വീറ്റിനെതിരെ അണി നിരന്ന രാജ്യത്തെ പ്രമുഖരെ വിമർശിച്ചുള്ള നടി താപ്സി പന്നുവിന്റെ ട്വീറ്റ് പങ്കുവച്ച് സംവിധായകൻ മിഥുൻ മാനുവൽ. 'അതായത് ഉത്തമാ..!! തിരിയുന്നോന് തിരിയും, അല്ലാത്തോൻ പതിവ് പോലെ നട്ടം തിരിയും..!!' എന്നാണ് മിഥുൻ ട്വീറ്റിനൊപ്പം ഫേസ്ബുക്കിൽ കുറിച്ചത്.  

കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് റദ്ദാക്കിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു റിഹാനയുടെ ട്വീറ്റ്. ഏറെ ആരാധകരുടെ റിഹാനയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് തപ്സി വിമർശനവുമായി എത്തിയത്. താരത്തിന്റെ ട്വീറ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

അതായത് ഉത്തമാ..!! തിരിയുന്നോന് തിരിയും, അല്ലാത്തോൻ പതിവ് പോലെ നട്ടം തിരിയും..!! ❤️❤️❤️

Posted by Midhun Manuel Thomas on Wednesday, 3 February 2021

"ഒരു ട്വീറ്റ്‌ നിങ്ങളുടെ ഐക്യത്തെ ഇളക്കിമറിച്ചെങ്കിൽ, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയെങ്കിൽ, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലട്ടിയെങ്കിൽ, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവർ എന്ത് പറയണമെന്ന് പഠിപ്പിക്കുന്ന പ്രൊപ്പഗണ്ട റ്റീച്ചറാകരുത്"- എന്നായിരുന്നു തപ്സി കുറിച്ചത്. 

click me!