Meghna Raj : 'ഞാനും ചീരുവും വളർന്നത് പോലെ റയാനും വളരട്ടേ', വീഡിയോ പങ്കുവെച്ച് മേഘ്‍ന രാജ്

Published : May 22, 2022, 06:56 PM IST
Meghna Raj : 'ഞാനും ചീരുവും വളർന്നത് പോലെ റയാനും വളരട്ടേ', വീഡിയോ പങ്കുവെച്ച് മേഘ്‍ന രാജ്

Synopsis

മകൻ റയാന്റെ ഒരു വീഡിയോ പങ്കുവെച്ച് മേഘ്‍ന രാജ് (Meghna Raj).

മലയാളികളുടെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മേഘ്‍ന രാജ്. മേഘ്‍ന രാജ് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് ഇപ്പോള്‍. മേഘ്‍ന രാജിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് (Meghna Raj).

മകൻ റായാന്റെ ഒരു വീഡിയോയാണ് മേഘ്‍ന രാജ് പങ്കുവെച്ചിരിക്കുന്നത്.  ഞാനും ചീരുവും വളർന്നത് പോലെ.. ഞങ്ങളുടെ പ്രദേശത്തെ കുട്ടികളുമായി കളിക്കാൻ ഞങ്ങൾ റയാനെ പ്രോത്സാഹിപ്പിക്കുന്നു... അവന് കാർട്ടൂണുകളും എല്ലാം ഉണ്ടെന്ന് ഞാൻ സമ്മതിക്കുന്നു.. പക്ഷേ അവൻ പഴയ രീതിയിൽ തന്നെ വളരട്ടെ.. നമ്മുടെ അയൽക്കാരോടും അവന്റെ കുട്ടിക്കൂട്ടത്തോടും പുറത്ത് കളിക്കുന്നു എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ മേഘ്‍ന രാജിന്റെ പുതിയ സിനിമ പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു.

'ശബ്‍ദ' എന്ന ചിത്രത്തിലാണ് മേഘ്‍ന രാജ് ഇനി അഭിനയിക്കുക. കന്തരാജ് കണല്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേഘ്‍നയ്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ഇത്. മേഘ്‍ന രാജിന് കര്‍ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ച 'ഇരുവുഡെല്ലവ ബിട്ടു' എന്ന ചിത്രത്തിന് സംവിധായകനാണ് കന്തരാജ് കണല്ലി.

മേഘ്‍ന രാജ് തന്നെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. എന്റെ പുതിയ ചിത്രമായ 'ശബ്‍ദ' പ്രഖ്യാപിക്കുന്നു. ഇതേ ടീമിനൊപ്പമുള്ള സിനിമയായ  'ഇരുവുഡെല്ലവ ബിട്ടു എന്നെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയിരിക്കുന്നു. രണ്ടാം തവണയും താൻ കന്തരാജ് കണ്ണല്ലിയുടെ ഒപ്പം  പ്രവര്‍ത്തിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടൻ അറിയിക്കാമെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നതായും മേഘ്‍ന രാജ് എഴുതിയിരുന്നു.

'യക്ഷിയും ഞാനു'മെന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‍ന രാജ് മലയാളത്തില്‍ എത്തിയത്. 'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലെ അഭിനയം മേഘ്‍നയ്‍ക്ക് മലയാളത്തില്‍ വഴിത്തിരിവായി. മോഹൻലാല്‍ നായകനായ ചിത്രം 'റെഡ് വൈനി'ല്‍ ഉള്‍പ്പടെ തുടര്‍ച്ചയായി മലയാളത്തില്‍ അഭിനയിച്ചു. 'സീബ്രാ വര'കളെന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

'ബെണ്‍ഡു അപ്പാരൊ ആര്‍.എം.പി' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘ്‍ന രാജ് വെള്ളിത്തിരയിലെത്തുന്നത്. 'ഉയര്‍തിരു 420' എന്ന ചിത്രത്തിലൂടെ തമിഴകത്തുമെത്തി മേഘ്‍ന രാജ്.  'കുരുക്ഷേത്ര' എന്ന സിനിമയാണ് മേഘ്‍ന രാജിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. മലയാളത്തില്‍ '100 ഡിഗ്രി സെല്‍ഷ്യല്‍സ്' എന്ന ചിത്രത്തിനായി പാടിയിട്ടുമുണ്ട് മേഘ്‍ന രാജ്.

Read More : നിവിൻ പോളി നായകനാകുന്ന 'തുറമുഖം', ട്രെയിലര്‍ പുറത്തുവിട്ടു

മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഭര്‍ത്താവും നടനുമായ ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ മരിച്ചത്. മകനെ കാണാതെ മരിച്ച ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ ജന്മമായി റയാനെ കാണുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ചിരഞ്‍ജീവി സര്‍ജ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്ന് വ്യക്തമാക്കി മേഘ്‍ന രാജ് സാമൂഹ്യമാധ്യമത്തില്‍ കുറിപ്പുകള്‍ പങ്കുവയ്‍ക്കാറുണ്ട്. നീ എന്നെ വല്ലാതെ സ്‍നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്‍ക്കാക്കി പോകാനാകില്ല. പോകാനുകുമോ?. നമ്മുടെ കുഞഞ്, നീ എനിക്ക് തന്ന വിലമതിക്കാനാകാത്ത സമ്മാനം നമ്മുടെ സ്‍നേഹത്തിന്റെ അടയാളാണ്. ഇങ്ങനൊയൊരു മധുരതരമായ മായാജാലത്തിന് ഞാൻ എന്നും നിന്നോട് നന്ദിയുള്ളവളായിരിക്കും. നമ്മുടെ കുഞ്ഞായി നിന്നെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എനിക്ക് കാത്തിരിക്കാനാവുന്നില്ല. നിന്നെ തൊടാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല. നിന്റെ പുഞ്ചിരി വീണ്ടും കാണാൻ കാത്താരിക്കാനാവില്ല . മുറിയൊന്നാകെ പ്രകാശിപ്പിക്കുന്ന നിന്റെ ചിരിക്കായി കാത്തിരിക്കാനാവുന്നില്ല എന്നായിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ മരണത്തിന് ശേഷം ഒരിക്കല്‍ മേഘ്‍ന എഴുതിയിരുന്നതും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക