'നിന്റെ അച്ഛൻ എന്നും ആഘോഷമായിരുന്നു കുഞ്ഞേ', വയറില്‍ കൈവെച്ച് മേഘ്‍ന രാജ്

Web Desk   | Asianet News
Published : Oct 16, 2020, 10:56 PM ISTUpdated : Oct 16, 2020, 11:05 PM IST
'നിന്റെ അച്ഛൻ എന്നും ആഘോഷമായിരുന്നു കുഞ്ഞേ', വയറില്‍ കൈവെച്ച് മേഘ്‍ന രാജ്

Synopsis

ചിരഞ്‍ജീവി സര്‍ജയെ കുറിച്ച് കുഞ്ഞിനോടെന്ന പോലെ പറയുകയാണ് മേഘ്‍ന രാജ്.

ആരാധകരുടെ മനസില്‍ ഒരു നൊമ്പരമാണ് ചിരഞ്‍ജീവി സര്‍ജ. എന്നാല്‍ ചിരഞ്‍ജീവി സര്‍ജയോടുള്ള സ്‍നേഹം ഭാര്യ മേഘ്‍ന പ്രകടിപ്പിക്കുന്നത് ചിരിയോടെ ജീവിതത്തെ നേരിട്ടാണ്. ചിരഞ്‍ജീവി സര്‍ജയുടെ മരണ വാര്‍ത്ത ഒരു ഞെട്ടലോടെയായിരുന്നു എല്ലാവരും കേട്ടത്. കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ പലരും ആഘാതത്തില്‍ നിന്ന് മുക്തി നേടിയിട്ടില്ല. മേഘ്‍ന രാജ് ചിരഞ്‍ജീവി സര്‍ജ ആഗ്രഹിച്ചതുപോലെ ജീവിക്കാനാണ് ശ്രമിക്കുന്നത്. മേഘ്‍ന രാജിന്റെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ചിരഞ്‍ജീവി സര്‍ജയുടെ ജന്മദിനമാണ് നാളെ. ചിരഞ്‍ജീവി സര്‍ജയുടെ ഒരു വീഡിയോ ആണ് മേഘ്‍ന രാജ് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്. നിന്റെ അച്ഛൻ എന്നും ആഘോഷമായിരുന്നു കുഞ്ഞേ എന്ന് ക്യാപ്ഷനും എഴുതിയിരിക്കുന്നു. മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നു ചിരഞ്‍ജീവി സര്‍ജ മരിക്കുമ്പോള്‍. ഇപോള്‍ ആരാധകര്‍ മേഘ്‍ന രാജിന്റെ ഇൻസ്‍റ്റാഗ്രാം സ്റ്റോറി ഏറ്റെടുത്തിരിക്കുകയാണ്. കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുകയാണ് മേഘ്‍ന രാജ്.

കുഞ്ഞിനെ കാണാനാകാതെ ചിരഞ്‍ജീവി പോയത് വലിയ വേദനയായി മാറിയിരുന്നു ആരാധകര്‍ക്ക് അടക്കം. മേഘ്‍ന രാജ് ചിരഞ്‍ജീവി സര്‍ജ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്ന് വ്യക്തമാക്കി ഒരു കുറിപ്പ് എഴുതിയിരുന്നു.

 ചിരു, ഞാൻ ഒരുപാട്, ഒരുപാട് ശ്രമിച്ചു. നിന്നോട് പറയാനുള്ളതെല്ലാം വാക്കുകളിലാക്കാൻ എനിക്ക് പറ്റുന്നില്ല.  ലോകത്തിലെ ഒരു വാക്കിനും നീ ആരായിരുന്നു എനിക്ക് എന്ന് വിവരിക്കാൻ ആകില്ല.  എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ ആത്മവിശ്വാസം, എന്റെ ഭര്‍ത്താവ്. നീ ഇതിനെക്കാളൊക്കെ വളരെ മുകളിലാണ്.  ചിരു നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമായിരുന്നു. ഓരോ തവണ വാതില്‍ക്കലേക്ക് നോക്കുമ്പോഴും നീ അവിടെയില്ല വീട്ടിലെത്തി എന്ന് പറയുന്നില്ല എന്ന് അറിയുമ്പോള്‍ എന്റെ ഹൃദയം പിടയുന്നു. ഓരോ ദിവസവും നിന്നെ തൊടാനാകില്ല എന്ന് അറിയുമ്പോള്‍ മുങ്ങിത്താവുന്ന അനുഭവം. ആയിരം മരണത്തെപ്പോലെ, വേദനാജനകം. പക്ഷേ ഒരു മാന്ത്രികതയിലെന്ന പോലെ എനിക്ക് നീ ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഞാൻ ദുര്‍ബലയാകുമ്പോഴൊക്കെ സംരക്ഷിക്കുന്ന ഒരു മാലാഖയെപ്പോലെ നീ ചുറ്റുമുണ്ട്. നീ എന്നെ വല്ലാതെ സ്‍നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്‍ക്കാക്കി പോകാനാകില്ല, പോകാനാകുമോ?. നമ്മുടെ കുഞ്ഞ്, നീ എനിക്ക് തന്നെ വിലമതിക്കാനാകാത്ത സമ്മാനം നമ്മുടെ സ്‍നേഹത്തിന്റെ അടയാളമാണ്. ഇങ്ങനെയൊരു മധുരതരമായ മായാജാലത്തിന് ഞാൻ എന്നും നിന്നോട് നന്ദിയുള്ളവളായിരിക്കും. നമ്മുടെ കുഞ്ഞായി നിന്നെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എനിക്ക് കാത്തിരിക്കാനാവുന്നില്ല.  നിന്നെ തൊടാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല.  നിന്റെ പുഞ്ചിരി വീണ്ടും കാണാൻ കാത്തിരിക്കാനാവില്ല. മുറിയൊന്നാകെ പ്രകാശിപ്പിക്കുന്ന നിന്റെ ചിരിക്കായി കാത്തിരിക്കാനാവുന്നില്ല. മറുവശത്ത് ഞാൻ നിന്നെയും നീ എന്നെയും കാത്തിരിക്കുന്നു. എനിക്ക് ശ്വാസമുള്ളയിടത്തോളം കാലം നീ ജീവിച്ചിരിക്കും. നീ എന്നിലുണ്ട്. ഞാൻ നിന്നെ സ്‍നേഹിക്കുന്നുവെന്നും മേഘ്‍ന രാജ് എഴുതിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത ഒരു സുഹൃത്തും..'; 'ചത്താ പച്ച'യിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു?
'ഒരു കഷണം കയറിൽ ജീവിതം അവസാനിപ്പിച്ചത് കാണേണ്ടി വന്നു'; ചർച്ചയായി ആസിഫ് അലിയുടെ 'സഹദേവൻ'