ചീരുവിന്റെ ജന്മദിനത്തില്‍ ശവകുടീരം സന്ദര്‍ശിച്ച് മേഘ്‍ന രാജ്- വീഡിയോ

Web Desk   | Asianet News
Published : Oct 17, 2020, 06:42 PM IST
ചീരുവിന്റെ ജന്മദിനത്തില്‍ ശവകുടീരം സന്ദര്‍ശിച്ച് മേഘ്‍ന രാജ്- വീഡിയോ

Synopsis

പ്രിയതമന്റെ ശവകുടീരം മേഘ്‍ന രാജ് സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ.

കന്നഡക്കാര്‍ക്ക് മാത്രമല്ല മലയാളികള്‍ക്കും പ്രിയപ്പെട്ടവനാണ് ചിരഞ്‍ജീവി സര്‍ജ. മേഘ്‍ന രാജിന്റെ ഭര്‍ത്താവ് കൂടിയാണ് ചിരഞ്‍ജീവി സര്‍ജയെന്നത് ഇഷ്‍ടം വര്‍ദ്ധിപ്പിക്കുന്നു. ചിരഞ്‍ജീവി സര്‍ജയുടെ അകാല മരണത്തിന്റെ വാര്‍ത്ത എല്ലാവരും ഞെട്ടലോടെയായിരുന്നു കേട്ടത്.  ചിരഞ്‍ജീവി സര്‍ജയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ശവകുടീരം സന്ദര്‍ശിച്ചിരിക്കുകയാണ് മേഘ്‍ന രാജ്. ചിരഞ്‍ജീവി സര്‍ജ ആഗ്രഹിക്കുന്നതുപോലെയാണ് താൻ ജീവിക്കുകയെന്ന് മേഘ്‍ന രാജ് പറഞ്ഞിരുന്നു. ചിരഞ്‍ജീവി സര്‍ജയുടെ ജന്മദിനത്തില്‍ ആശംസകളുമായി ആരാധകരും രംഗത്ത് എത്തിയിരുന്നു.

വളരെ സന്തോഷത്തോടെയായിരുന്നു ശവകുടീരം സന്ദര്‍ശിച്ച ശേഷം മേഘ്‍ന രാജ് സന്ദര്‍ശിച്ചത്. പ്രിയതമന്റെ ജന്മദിനത്തില്‍ സന്തോഷത്തോടെ ഇരിക്കാൻ മേഘ്‍ന രാജ് ആഗ്രഹിച്ചിരിച്ചിരുന്നു.  ജൂനിയര്‍ ചീരുവിനെ കാത്തിരിക്കുകയുമാണ് മേഘ്‍ന രാജ്. നിന്റെ അച്ഛൻ എന്നും ഒരു ആഘോഷമായിരുന്നു കുഞ്ഞേ എന്നായിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ വീഡിയോ ഷെയര്‍ ചെയ്‍ത് കഴിഞ്ഞ ദിവസം മേഘ്‍ന രാജ് പറഞ്ഞത്. ചിരഞ്‌ജീവി സര്‍ജയുടെ ഫോട്ടോയും മേഘ്‍‌ന രാജ് ഷെയര്‍ ചെയ്‍തിരുന്നു.

എത്രത്തോളം പ്രിയപ്പെട്ടവനാണ് തനിക്ക് ചിരഞ്‍ജീവി സര്‍ജയെന്ന് വ്യക്തമാക്കി മുമ്പ് മേഘ്‍ന രാജ് ഒരു കുറിപ്പ് എഴുതിയത് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ചിരു, ഞാൻ ഒരുപാട്, ഒരുപാട് ശ്രമിച്ചു. നിന്നോട് പറയാനുള്ളതെല്ലാം വാക്കുകളിലാക്കാൻ എനിക്ക് പറ്റുന്നില്ല.  ലോകത്തിലെ ഒരു വാക്കിനും നീ ആരായിരുന്നു എനിക്ക് എന്ന് വിവരിക്കാൻ ആകില്ല.  എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ ആത്മവിശ്വാസം, എന്റെ ഭര്‍ത്താവ്. നീ ഇതിനെക്കാളൊക്കെ വളരെ മുകളിലാണ്.  ചിരു നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമായിരുന്നു. ഓരോ തവണ വാതില്‍ക്കലേക്ക് നോക്കുമ്പോഴും നീ അവിടെയില്ല വീട്ടിലെത്തി എന്ന് പറയുന്നില്ല എന്ന് അറിയുമ്പോള്‍ എന്റെ ഹൃദയം പിടയുന്നു. ഓരോ ദിവസവും നിന്നെ തൊടാനാകില്ല എന്ന് അറിയുമ്പോള്‍ മുങ്ങിത്താവുന്ന അനുഭവം. ആയിരം മരണത്തെപ്പോലെ, വേദനാജനകം. പക്ഷേ ഒരു മാന്ത്രികതയിലെന്ന പോലെ എനിക്ക് നീ ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഞാൻ ദുര്‍ബലയാകുമ്പോഴൊക്കെ സംരക്ഷിക്കുന്ന ഒരു മാലാഖയെപ്പോലെ നീ ചുറ്റുമുണ്ട്. നീ എന്നെ വല്ലാതെ സ്‍നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്‍ക്കാക്കി പോകാനാകില്ല, പോകാനാകുമോ?. നമ്മുടെ കുഞ്ഞ്, നീ എനിക്ക് തന്നെ വിലമതിക്കാനാകാത്ത സമ്മാനം നമ്മുടെ സ്‍നേഹത്തിന്റെ അടയാളമാണ്. ഇങ്ങനെയൊരു മധുരതരമായ മായാജാലത്തിന് ഞാൻ എന്നും നിന്നോട് നന്ദിയുള്ളവളായിരിക്കും. നമ്മുടെ കുഞ്ഞായി നിന്നെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എനിക്ക് കാത്തിരിക്കാനാവുന്നില്ല.  നിന്നെ തൊടാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല.  നിന്റെ പുഞ്ചിരി വീണ്ടും കാണാൻ കാത്തിരിക്കാനാവില്ല. മുറിയൊന്നാകെ പ്രകാശിപ്പിക്കുന്ന നിന്റെ ചിരിക്കായി കാത്തിരിക്കാനാവുന്നില്ല. മറുവശത്ത് ഞാൻ നിന്നെയും നീ എന്നെയും കാത്തിരിക്കുന്നു. എനിക്ക് ശ്വാസമുള്ളയിടത്തോളം കാലം നീ ജീവിച്ചിരിക്കും. നീ എന്നിലുണ്ട്. ഞാൻ നിന്നെ സ്‍നേഹിക്കുന്നുവെന്നും മേഘ്‍ന രാജ് എഴുതിയിരിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇത്തവണത്തെ ഓണം ആര് തൂക്കും? വരുന്നത് ബോക്സ് ഓഫീസിലെ വമ്പന്‍ ക്ലാഷ്
'ദൃശ്യം 3' എപ്പോള്‍ കാണാം? ആ സസ്പെന്‍സിന് വിരാമമിട്ട് ജീത്തു ജോസഫ്