‘നിഷ്കളങ്കതയുടെ കണ്ണിലൂടെ നോക്കുമ്പോൾ എവിടെയും മാജിക് കാണാം‘; കുട്ടിക്കാല ചിത്രവുമായി വീണ നന്ദകുമാർ

Web Desk   | Asianet News
Published : Oct 17, 2020, 06:05 PM IST
‘നിഷ്കളങ്കതയുടെ കണ്ണിലൂടെ നോക്കുമ്പോൾ എവിടെയും മാജിക് കാണാം‘; കുട്ടിക്കാല ചിത്രവുമായി വീണ നന്ദകുമാർ

Synopsis

തന്റെ കുട്ടിക്കാലത്തുള്ള ഒരു ചിത്രമാണ് വീണ ഇപ്പോൾ പങ്കുവയ്ക്കുന്നത്. 

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ നായികയായി എത്തി മലയാളി സിനിമാ പ്രേമികളുടെ മനസിൽ ഇടംനേടിയ താരമാണ് വീണ നന്ദകുമാർ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. തന്റെ കുട്ടിക്കാലത്തുള്ള ഒരു ചിത്രമാണ് വീണ ഇപ്പോൾ പങ്കുവയ്ക്കുന്നത്. 

‘നിഷ്കളങ്കതയുടെ കണ്ണിലൂടെ നോക്കുമ്പോൾ നിങ്ങൾക്ക് എവിടെയും മാജിക് കണ്ടെത്താം,’ എന്നാണ് ചിത്രത്തിന് വീണ നൽകുന്ന അടിക്കുറിപ്പ്.

കൗതുകമുള്ളൊരു കുടുംബ കഥയായിരുന്നു ‘കെട്ട്യോളാണ് എന്റെ മാലാഖ’. ഏറെ നാളുകൾക്ക് ശേഷം ഗ്രാമീണാന്തരീക്ഷത്തിലുള്ള നാട്ടിൻപ്പുറത്തുകാരൻ കഥാപാത്രമായി ആസിഫ് അലി എത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ