'നിങ്ങളുടെ ചുമലുകളാണ് ഞാൻ ആശ്രയിക്കുന്നത്', അച്ഛന് ആശംസയുമായി മേഘ്‍ന രാജ്

Published : Feb 03, 2021, 11:28 AM IST
'നിങ്ങളുടെ ചുമലുകളാണ് ഞാൻ ആശ്രയിക്കുന്നത്', അച്ഛന് ആശംസയുമായി മേഘ്‍ന രാജ്

Synopsis

അച്ഛൻ സുന്ദര്‍ രാജിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മേഘ്‍ന രാജ്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മേഘ്‍ന രാജ്. മേഘ്‍ന രാജിന്റെ വിശേഷങ്ങള്‍ അറിയാൻ താല്‍പര്യപൂര്‍വം കാത്തിരിക്കാറുണ്ട് മലയാളവും. മേഘ്‍ന രാജിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ മേഘ്‍ന രാജ് അച്ഛൻ സുന്ദര്‍ രാജിനൊപ്പമുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുനനത്. മേഘ്‍ന രാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അച്ഛൻ സുന്ദര്‍ രാജിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മേഘ്‍ന രാജ്.

പ്രിയപ്പെട്ട അപ്പാ, ഞാൻ ആശ്രയിക്കുന്ന ചുമലുകളാണ് നിങ്ങളെന്ന് എന്ന് ആണ് ജന്മദിനത്തില്‍ എനിക്ക് ലോകത്തോട് പറയാനുള്ളത്. നിങ്ങളുടെ കുഞ്ഞ് എപ്പോഴും. നിങ്ങളെ സ്‍നേഹിക്കുന്നുവെന്നും അച്ഛൻ സുന്ദര്‍ രാജിന് ആശംസയുമായി മേഘ്‍ന രാജ് എഴുതിയിരിക്കുന്നു. അച്ഛൻ സുന്ദര്‍ രാജിനോടുള്ള അടുപ്പം മുമ്പും മേഘ്‍ന രാജ് തുറന്നുപറഞ്ഞിട്ടുണ്ട്. അച്ഛൻ സുന്ദര്‍ രാജിനൊപ്പമുള്ള ഫോട്ടോയും ഷെയര്‍ ചെയ്‍തിരിക്കുന്നു മേഘ്‍ന രാജ്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മേഘ്‍ന രാജിന്റെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അകാല വിയോഗം എല്ലാവരെയും ഞെട്ടിച്ചിരുന്നു.

മേഘ്‍ന രാജിനും ചിരഞ്‍ജീവി സര്‍ജയ്‍ക്കും ജനിച്ച കുഞ്ഞിന്റെ സാമിപ്യമാണ് ഇപോള്‍ കുടുംബാംഗങ്ങളായ എല്ലാവരെയും സന്തോഷത്തിലാക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മുണ്ടൂരി വരൻ! അമ്പരന്ന് വധു! എയറിൽ പറന്ന് ഡംബലും കോടാലിയും !! 'ധൂമകേതു' സെക്കൻഡ് ലുക്ക് പുറത്ത്, സെപ്റ്റംബർ റിലീസിന്
'വിവാഹം ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം'; വെളിപ്പെടുത്തി അമൃതയും അമ്മയും