ഇതാ, 'മെയ്യഴകനി'ലെ നമ്മള്‍ കാണാത്ത രംഗം; ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

Published : Nov 20, 2024, 08:30 PM IST
ഇതാ, 'മെയ്യഴകനി'ലെ നമ്മള്‍ കാണാത്ത രംഗം; ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

Synopsis

സി പ്രേംകുമാറിന്‍റെ കരിയറിലെ രണ്ടാമത്തെ ചിത്രം

തമിഴില്‍ നിന്ന് സമീപകാലത്ത് ചര്‍ച്ചയായ ചിത്രമായിരുന്നു മെയ്യഴകന്‍. 96 എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകന്‍ സി പ്രേംകുമാറിന്‍റെ രണ്ടാമത്തെ ചിത്രമാണ് ഇത്. കാര്‍ത്തിയും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയില്ല. എന്നാല്‍ തിയറ്റര്‍ റിലീസിന് പിന്നാലെയുള്ള, നെറ്റ്ഫ്ലിക്സിലൂടെയുള്ള ഒടിടി റിലീസില്‍ ചിത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തിന്‍റെ രംഗമാണിത്. 

96 ല്‍ പ്രണയമായിരുന്നു പ്രധാന തീം എങ്കില്‍ മെയ്യഴകനില്‍ അത് ഗൃഹാതുരതയും വേരുകളുമായുള്ള ഒരു മനുഷ്യന്‍റെ പൊക്കിള്‍ക്കൊടി ബന്ധവുമാണ്. ടൈറ്റില്‍ കഥാപാത്രമായി കാര്‍ത്തി എത്തുന്ന ചിത്രത്തില്‍ അരുണ്‍മൊഴി വര്‍മന്‍ എന്ന കഥാപാത്രത്തെയാണ് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്നത്. രാജ് കിരണ്‍, ശ്രീ ദിവ്യ, സ്വാതി കൊണ്ടേ, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്‍, ശരണ്‍ ശക്തി, റൈച്ചല്‍ റെബേക്ക, മെര്‍ക്ക് തൊടര്‍ച്ചി മലൈ ആന്‍റണി, രാജ്കുമാര്‍, ഇന്ദുമതി മണികണ്ഠന്‍, റാണി സംയുക്ത, കായല്‍ സുബ്രമണി, അശോക് പാണ്ഡ്യന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാര്‍ത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണ് ഇത്. 

2ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം മഹേന്ദിരന്‍ ജയരാജു, എഡിറ്റിംഗ് ആര്‍ ഗോവിന്ദരാജ്, കലാസംവിധാനം അയ്യപ്പന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ശുഭശ്രീ കാര്‍ത്തിക് വിജയ്, സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദര പാണ്ഡ്യന്‍, ട്രെയ്‍ലര്‍ എഡിറ്റ് എസ് കാര്‍ത്തിക്. 

ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി സണ്ണി വെയ്ന്‍, ലുക്മാന്‍ അവറാന്‍; 'ടര്‍ക്കിഷ് തര്‍ക്കം' വെള്ളിയാഴ്ച

PREV
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്