പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, എന്റെ ഹൃദയശുദ്ധി ഒരിക്കൽ എല്ലാവരും മനസിലാക്കും..; വിവാഹമോചനത്തിന് ശേഷം വീണ്ടും പ്രതികരണവുമായി രവി മോഹൻ

Published : Mar 11, 2026, 03:47 PM IST
Ravi Mohan

Synopsis

പുരുഷന്മാരാണ് യഥാർത്ഥ ഇരകളെന്നും തൻ്റെ ഹൃദയശുദ്ധി കാലം തെളിയിക്കുമെന്നും നടൻ രവി മോഹൻ. 'Men are the biggest victims, everyone will understand my purity of heart someday' Ravi Mohan responds again after divorce 

ആർതിയുമായുള്ള വിവാഹമോചനത്തിന് ശേഷം വീണ്ടും പ്രതികരണവുമായി നടൻ രവി മോഹൻ. പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകളെന്നും, സ്നേഹിക്കുന്നവർക്കായി താൻ എന്താണ് ചെയ്തതെന്നും തന്റെ ഹൃദയശുദ്ധിയും ഒരിക്കൽ എല്ലാവരും തിരിച്ചറിയുമെന്നും രവി മോഹൻ പറയുന്നു.

"ഞാൻ ശാന്തനായി എന്റെ ജീവിതം കെട്ടിപ്പടുക്കുകയാണ്. ഇതൊരിക്കൽ കൂടി എഴുതണമെന്നെനിക്ക് തോന്നി. നിങ്ങൾക്ക് എന്താണോ പറയാനുള്ളത് അത് വീണ്ടും പറഞ്ഞോളൂ, കാരണം സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നു. പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ട്. സ്നേഹിക്കുന്നവർക്കായി ഞാൻ എന്താണ് ചെയ്തതെന്നും എന്റെ ഹൃദയശുദ്ധിയും ഒരു ദിവസം നിങ്ങൾ എല്ലാവരും മനസ്സിലാക്കും. ദയവായി മനുഷ്യനെ ജീവിക്കാൻ അനുവദിക്കണം. നിങ്ങളുടെ മോശം ചിന്തകൾ നിങ്ങൾക്കുള്ളിൽതന്നെ വയ്ക്കുക. ഞാൻ എന്റെ വഴിക്ക് പോവുകയാണ്." രവി മോഹൻ പറയുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു രവി മോഹന്റെ പ്രതികരണം.

അതേസമയം സുധ കൊങ്കര സംവിധാനം ചെയ്ത ശിവകാർത്തികേയൻ ചിത്രം പരാശക്തിയായിരുന്നു രവി മോഹന്റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ രവി മോഹന്റെ പ്രതിനായക വേഷം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. യോഗി ബാബു നായകനായി എത്തുന്ന ആൻ ഓർഡിനറി മാൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി രവി മോഹൻ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

റെനയുടെ വീട്ടിൽ നോമ്പ് തുറയ്ക്കെത്തി ആദിലയും നൂറയും; വീഡിയോ വൈറൽ
രണ്ട് മാസത്തിനിപ്പുറം ആ അനുപമ പരമേശ്വരൻ ചിത്രം ഒടിടിയില്‍, സ്‍ട്രീമിംഗ് ആരംഭിച്ചു