
ആന്റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രമാണ് മേരി ജാൻ. നവാഗതനായ അഭിഷേക് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് രചന നിർവഹിക്കുന്നത് അനുരാജ് ഒ ബിയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
സിനിമ സ്വപ്നങ്ങളുമായി നടക്കുമ്പോൾ കൂടെ ഉണ്ടായിരുന്നവരിൽ ഒരാളാണ് അഭിഷേക് എന്നുപറഞ്ഞാണ് ആന്‍റണി വര്‍ഗ്ഗീസ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരിക്കുന്നത്. പൂമരം, ജിബു ജേക്കബ് - ആസിഫ് അലി കൂട്ടുകെട്ടിൽ ആരംഭിക്കുന്ന ' എല്ലാം ശരിയാകും ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോക്ടർ പോൾ വർഗീസാണ് ചിത്രം നിർമിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ