നിഖില വിമലിന്റെ 'ഐറ്റം ഡാൻസ്' ഇല്ലേയില്ല; പകരമെത്തുന്നത് ആ നടി..; 'ആട് 3' അപ്‌ഡേറ്റ് പങ്കുവച്ച് മിഥുൻ മാനുവൽ തോമസ്

Published : Mar 12, 2026, 10:11 AM IST
Addu 3 item dance rumours regarding with Nikhila Vimal

Synopsis

Midhun Manuel Thomas clarifies about the rumours regarding item dance of Nikhila Vimal in Aadu 3 movie. നിഖില വിമലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്.

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ആട് 3 തിയേറ്ററുകളിൽ എത്താൻ ഇരിക്കുകയാണ്. മാർച്ച് 19 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ചിത്രവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യമായിരുന്നു ആട് 3 യിൽ നിഖില വിമൽ 'ഐറ്റം ഡാൻസുമായി' എത്തന്നു എന്നത്. ഇതിനോടുള്ള പ്രതികരണമെന്നോണം സിനിമയുടെ പ്രസ് മീറ്റിൽ പറയാം എന്നാണ് നിഖില വിമൽ അന്ന് പ്രതികരിച്ചത്.

എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി യാതൊന്നും തന്നെ പുറത്തുവിട്ടിരുന്നില്ല. എന്നാൽ നിഖില വിമലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. സിനിമയിൽ മമ്മൂട്ടി ഇല്ലെന്നും ലാലേട്ടന്റെ വോയ്‌സ് ഓവറില്ലെന്നും പറഞ്ഞ മിഥുൻ മാനുവൽ തോമസ് നിഖില വിമലിന്റെ ഐറ്റം ഡാൻസ് ഇല്ലെന്നും കൂട്ടിച്ചേർത്തു.

‘എങ്ങനെയാണ് ആ വാർത്ത വന്നതെന്ന് എനിക്കറിയില്ല’

"നിഖില വിമലിന്റെ ഐറ്റം ഡാൻസ് ഇല്ലേയില്ല. അത് എങ്ങനെയാണ് ആ വാർത്ത വന്നതെന്ന് എനിക്കറിയില്ല. ഒരു സുപ്രഭാതത്തിൽ സോഷ്യൽ മീഡിയയിൽ മുഴുവൻ നിഖില വിമൽ ആട് 3 യിൽ ഐറ്റം ഡാൻസ് കളിക്കുന്നു എന്നതാണ് രാവിലെ ഞാൻ കണ്ണുതുറന്ന് നോക്കുമ്പോൾ കാണുന്നത്. കുറെ ടാഗും കുറെ ഷെയറുമൊക്കെ കണ്ടു. എനിക്കൊന്നും മനസിലായില്ല. വേറെ ബഹളങ്ങളിലായത് കൊണ്ട് തന്നെ അതിന് മറുപടി കൊടുക്കാൻ പോയില്ല. ഐറ്റം ഡാൻസ് ഉണ്ട്. ഐറ്റം ഡാൻസ് അല്ല, ആടിന്റെ ഒരു കൺസെപ്റ്റ് പ്രകാരം ഒരു ഡാൻസുണ്ട്. അത് പക്ഷെ നിഖിലയല്ല. അങ്ങനെ സർപ്രൈസിങായിട്ടുള്ള ആളൊന്നുമല്ല, വേദികയാണ്." മിഥുൻ മാനുവൽ തോമസ് പറയുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലായിരുന്നു മിഥുന്റെ പ്രതികരണം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കവിന്റെ നായികയായി നയൻതാര, ഹായ് സിനിമയുടെ റിലീസ് വിവരങ്ങള്‍
"ഞാൻ ഡയറക്ടേഴ്സ് ആക്ടർ, സംവിധായകരെ എതിർക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാറില്ല": മോഹൻലാൽ