
തിരുവനതപുരം :കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (KSFDC) എസ്.സി - എസ്.ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിർമ്മിച്ച ആദ്യ ചിത്രമായ 'ചുരുൾ' എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സംവിധായകൻ ജിയോ ബേബി, കൃഷാന്ദ്, രോഹിത്ത് എംജി കൃഷ്ണൻ എന്നിവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടിട്ടുണ്ട്
നവാഗതനായ അരുൺ ജെ മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, രാജേഷ് ശർമ്മ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ത്രില്ലർ സ്വഭാവത്തിൽ ഒരു ക്രൈം ഡ്രാമയാണ് സിനിമ പറയുന്നത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ചിത്രം ഈ മാസം അവസാനം തിയേറ്ററുകയിൽ എത്തും.
ഗോപൻ മങ്ങാട്ട്, കലാഭവൻ ജിന്റോ, ഡാവിഞ്ചി, സോനാ അബ്രഹാം, ബാലു ശ്രീധർ, അഖില നാഥ്, സതീഷ് കെ കുന്നത്ത്, അസീം ഇബ്രാഹിം, സിറിൽ, അജേഷ് സി കെ, എബി ജോൺ, അനിൽ പെരുമ്പളം, സിജുരാജ്, സായി ദാസ്, സേതുനാഥ്, നീതു ഷിബു മുപ്പത്തടം എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
പ്രവീൺ ചക്രപാണി ഛായഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഡേവിസ് മാനുവൽ ആണ്. ആഷിക് മിറാഷിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മധു പോൾ. കോ റൈറ്റേഴ്സ്: അനന്തു സുരേഷ്, ആഷിക് മിറാഷ്.
ലൈൻ പ്രൊഡ്യൂസർ: അരോമ മോഹൻ. മേക്കപ്പ്: രതീഷ് വിജയൻ. വസ്ത്രാലങ്കാരം: ഷിബു പരമേശ്വരൻ. കലാസംവിധാനം: നിതീഷ് ചന്ദ്രൻ ആചാര്യ. സ്റ്റണ്ട്: മാഫിയ ശശി. ഡി ഐ കളറിസ്റ്റ്: ബി യുഗേന്ദ്ര. സൗണ്ട് ഡിസൈൻ: രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, ഷൈൻ ബി ജോൺ. സൗണ്ട് മിക്സിങ്: അനൂപ് തിലക്. പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രാകരി. അസോസിയേറ്റ് ഡയറക്ടർ: സജീവ് ജി. അസിസ്റ്റന്റ് ഡയറക്ടേഴ്സ്: പ്രശോഭ് ദിവാകരൻ, സൂര്യ ശങ്കർ. വിഷ്വൽ എഫക്റ്റ്സ്: മഡ് ഹൗസ്. സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര. പരസ്യകല: കിഷോർ ബാബു. പി.ആർ.ഓ: റോജിൻ കെ റോയ്. മാർക്കറ്റിംഗ്: ടാഗ് 360
ഈ പ്രായത്തിലും എന്തിനാണ് ജോലി ചെയ്യുന്നത്?: ചോദ്യത്തിന് മറുപടി നല്‍കി അമിതാഭ് ബച്ചൻ
ആരാധകരെ ആവേശഭരിതരാക്കി ടോവിനോയും ബേസിൽ ജോസഫും; എആര്‍എം ലോഞ്ച് ഇവന്‍റ് അരങ്ങേറി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ