ഉറപ്പിക്കാമോ ദിലീഷ് പോത്തന്‍- മോഹന്‍ലാല്‍ ചിത്രം? ആദ്യമായി പ്രതികരിച്ച് മന്ത്രി ഷിബു ബേബി ജോണ്‍

Published : May 19, 2026, 04:50 PM IST
minister shibu baby john confirms dileesh pothan mohanlal movie

Synopsis

സിനിമാപ്രേമികൾ ഏറെക്കാലമായി കാത്തിരുന്ന കൂട്ടുകെട്ട്

സിനിമാപ്രേമികള്‍ വളരെക്കാലമായി കേള്‍ക്കുന്ന ഒരു സാധ്യതാ പ്രോജക്റ്റ് ആണ് മോഹന്‍ലാലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം. അഭിനയിക്കുന്ന സിനിമകളുടെ പ്രൊമോഷന് ചെല്ലുമ്പോള്‍ ദിലീഷ് സ്ഥിരമായി നേരിടുന്ന ചിത്രവുമാണ് ഇത്. ഏറ്റവും ഒടുവില്‍ മാധ്യമങ്ങളെ നേരിട്ടപ്പോഴും ഈ ചോദ്യം അദ്ദേഹത്തിന് നേരെ ഉയര്‍ന്നിരുന്നു. അത്തരമൊരു ചിത്രം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂവെന്നും ഒന്നും ഉറപ്പ് പറയാറായിട്ടില്ലെന്നുമായിരുന്നു ദിലീഷിന്‍റെ വാക്കുകള്‍. എന്നാല്‍ ഏതാനും ദിവസം മുന്‍പ് മോഹന്‍ലാലിന്‍റെ സന്തത സഹചാരിയും നിര്‍മ്മാതാവുമായ ആന്‍റണി പെരുമ്പാവൂര്‍ ഈ പ്രോജക്റ്റ് കണ്‍ഫേം ചെയ്തു. എന്നാല്‍ ചിത്രം താനല്ല നിര്‍മ്മിക്കുന്നതെന്നും ആന്‍റണി പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് തന്നെ പ്രോജക്റ്റ് കണ്‍ഫേം ചെയ്തിരിക്കുകയാണ്.

യുഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിയായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഷിബു ബേബി ജോണ്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലൈക്കോട്ടൈ വാലിബന് ശേഷം ഷിബു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ചിത്രമായിരിക്കും ഇത്. ഒരു ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് ഷിബു ബേബി ജോണ്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ചിത്രത്തിന്‍റെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും കഴിഞ്ഞ ദിവസം ആന്‍റണി പെരുമ്പാവൂര്‍ ചിലരുടെയടുത്ത് പറഞ്ഞതുകൊണ്ട് ആ വാര്‍ത്ത പുറത്തുവന്നതാണെന്നും മന്ത്രി പറഞ്ഞു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്സിന്‍റെ ബാനറിലാവും നിര്‍മ്മാണം. അച്ഛനമ്മമാരുടെ പേരുകള്‍ ചേര്‍ത്താണ് ഷിബു ബേബി ജോണ്‍ ചലച്ചിത്ര നിര്‍മ്മാണ കമ്പനിക്ക് പേരിട്ടിരിക്കുന്നത്.

ദൃശ്യം 3 റിലീസിനോടനുബന്ധിച്ച് മോഹന്‍ലാല്‍ ആരാധകര്‍ സമൂഹമാധ്യമമായ എക്സില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ആന്‍റണി പെരുമ്പാവൂര്‍ ​ദിലീഷ് പോത്തന്‍- മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. മോഹന്‍ലാലിന്‍റെ അപ്കമിം​ഗ് പ്രോജക്റ്റുകളെക്കുറിച്ച് സംസാരിക്കവെ പുതു തലമുറ സംവിധായകര്‍ക്കൊപ്പം തങ്ങളുടെ പ്രിയതാരം അഭിനയിക്കുന്നത് കാണാനുള്ള ആ​ഗ്രഹം ആരാധകര്‍ വെളിപ്പെടുത്തി. ഇതിനോടുള്ള പ്രതികരണമായാണ് ദിലീഷ് ചിത്രം വരാനുണ്ടെന്ന കാര്യം ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞത്. അതേസമയം മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 നാണ് ദൃശ്യം 3 ന്‍റെ റിലീസ്. ദിവസങ്ങള്‍ക്ക് മുന്‍പ് അഡ‍്വാന്‍സ് ബുക്കിം​ഗ് ആരംഭിച്ച ചിത്രത്തിന് ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആശിര്‍വാദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ, ദിവസം 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്, നിങ്ങളോ?; അലിൻ ജോസ് പെരേരയെക്കുറിച്ച് ടിനി ടോം
കെട്ടിപ്പിടിക്കാനും ഉമ്മ വെയ്ക്കാനുമൊക്കെ തോന്നും, ഇനി പറ്റില്ലല്ലോ; അച്ഛനെക്കുറിച്ചുള്ള ഓർമകളിൽ വിതുമ്പി പാർവതി കൃഷ്ണ