
അഭിനേത്രി, മോഡൽ, അവതാരക എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് പത്തനംതിട്ട കോന്നി സ്വദേശിയായ പാർവതി ആർ കൃഷ്‍ണ. ചില മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സിനിമകളിലും പാർവതി അഭിനയിച്ചിട്ടുണ്ട്. അമ്മമാനസം, ഈശ്വരൻ സാക്ഷി തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകര്‍ക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ ‘സൂര്യനും സൂര്യകാന്തി’യും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ ആദ്യമായി അഭിനയം ആരംഭിച്ചത്. ശേഷം നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും പാർവതി സജീവമാണ്. കഴിഞ്ഞ വർഷമാണ് പാർവതിയുടെ അച്ഛൻ മരിക്കുന്നത്. അച്ഛനെക്കുറിച്ചുള്ള ഓർമകളിൽ വിതുമ്പുന്ന പാർവതിയെ ആണ് പുതിയ വീഡിയോയിൽ കാണുന്നത്. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരെ ആകുവോളം സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യണമെന്നു പറഞ്ഞുകൊണ്ടുള്ളതാണ് പാർവതിയുടെ വീഡിയോ. ഇതിനിടെയാണ് താരം വികാരാധീനയാകുന്നത്.
''ഇങ്ങനെയൊരു വീഡിയോ ഇടരുതെന്ന് വിചാരിച്ചതാണ്, പക്ഷേ പറ്റുന്നില്ല. അച്ഛനും അമ്മയും കൂടെയുള്ളപ്പോൾ നമുക്കതിന്റെ വിലയറിയില്ല. എല്ലാവർക്കും മരണം ഉള്ളതല്ലേ, അച്ഛനും അമ്മയുമായാലും മരിക്കും എന്നൊക്കെ ജെൻസി കിഡ്സ് ആയാലും മില്ലേനിയൽസ് ആയാലും ചിലപ്പോൾ വലിയ പക്വതയൊക്കെ കാണിച്ച് പറയും. പക്ഷേ അങ്ങനെയല്ല. ആരൊക്കെയുണ്ടെന്നു പറഞ്ഞാലും നമ്മുടെ അച്ഛനും അമ്മയും കൂടെയുള്ളപ്പോളുള്ള ഒരു ബലമുണ്ട്. അവരിൽ ആരെങ്കിലുമൊരാൾ പോകുമ്പോൾ, എപ്പോഴെങ്കിലും അവർ തിരിച്ചൊന്ന് നമ്മളെ വിളിച്ചാലോ, മോളെ അല്ലെങ്കിൽ മോനെ എന്നൊക്കെ വിളിച്ചാലോ എന്നൊക്കെ നമ്മൾ ആഗ്രഹിക്കും. ഉള്ള സമയം എത്ര സന്തോഷത്തോട അച്ഛനെയും അമ്മയെയും നോക്കാൻ പറ്റുമോ, അത്ര സന്തോഷത്തോടെ അവരെ നോക്കുക. ഒന്നു പോയാൽ പിന്നെ നമ്മൾ വിളിച്ചാൽ പോലും അവർ കേൾക്കില്ല. എല്ലാ അച്ഛനമ്മമാർക്കും ഒരുപാട് സ്നേഹം. മക്കളോട് പറയാനുള്ളത്, പറ്റാവുന്നത്ര സ്നേഹിച്ചോളൂ, കൊടുക്കാവുന്നത്ര ഉമ്മ കൊടുത്തോളൂ. പിന്നെ എപ്പോഴെങ്കിലും കൊടുക്കണമെന്നാഗ്രഹിച്ചാൽ ആ ഉമ്മ കൊടുക്കാൻ പറ്റിയെന്നു വരില്ല. എനിക്ക് അച്ഛനെ ഭയങ്കരമായി മിസ് ചെയ്യുന്നു. ഒന്നു കണ്ടാൽ കൊള്ളാം എന്നൊക്കെ എപ്പോഴും തോന്നും. കെട്ടിപ്പിടിക്കാനും ഉമ്മ വെയ്ക്കാനുമൊക്കെ തോന്നും. പക്ഷേ, പറ്റത്തില്ലല്ലോ...'', പാർവതി വീഡിയോയിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ