Minnal Murali Song|തീ മിന്നല്‍ തുടങ്ങി, മിന്നല്‍ മുരളിയുടെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

honey R K   | Asianet News
Published : Nov 08, 2021, 10:16 PM IST
Minnal Murali Song|തീ മിന്നല്‍ തുടങ്ങി, മിന്നല്‍ മുരളിയുടെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

Synopsis

മിന്നല്‍ മുരളിയെന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു.

ടൊവിനൊ (Tovino) നായകനാകുന്ന ചിത്രമാണ് മിന്നല്‍ മുരളി (Minnal Murali). ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  അരുണ്‍ അനിരുദ്ധനും ജസ്റ്റിൻ മാത്യുവുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മിന്നല്‍ മുരളിയെന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു.

മനു മഞ്‍ജിത്താണ് ചിത്രത്തിന്റെ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. മര്‍ത്യനും സുഷിൻ ശ്യാമും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. സുശിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. രണ്ട് മണിക്കൂര്‍ 38 മിനിറ്റാണ് ചിത്രത്തിന്‍റെ  ദൈര്‍ഘ്യമെന്നും നെറ്റ്ഫ്ളിക്സ് അറിയിച്ചിരുന്നു.

ബേസില്‍ തന്നോട് ആദ്യം കഥ പറയുന്ന  സമയത്ത് ഇത് ഇത്ര വലിയൊരു സിനിമ ആയിരുന്നില്ലെന്ന് നെറ്റ്ഫ്ളിക്സിന്റെ  വെര്‍ച്വല്‍ ഫാന്‍ ഇവെന്‍റായി 'ടുഡു'മില്‍ ടൊവിനൊ പറഞ്ഞിരുന്നു. എന്‍റെയടുത്ത് ആദ്യം കഥ പറയുന്ന സമയത്ത് ഒരു കോമിക് ബുക്ക്  കഥാപാത്രമായിട്ടാണ് മിന്നല്‍ മുരളി ഇരുന്നിരുന്നതെങ്കില്‍ തിരക്കഥ പൂര്‍ത്തിയായപ്പോഴേക്ക് അത് വലിയൊരു സിനിമയായി. ഒരു ഒറിജിനല്‍ സൂപ്പര്‍ഹീറോ സ്‍ക്രിപ്റ്റ്  മലയാളത്തില്‍ വന്നാല്‍ എങ്ങനെയിരിക്കും എന്നതായിരുന്നു ചിന്ത. എന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും മിന്നല്‍ മുരളി. ബേസില്‍ എന്നോട്  പറഞ്ഞത് എനിക്ക്  ഓര്‍മ്മയുണ്ട്. ഈ സിനിമ തീരുമ്പോഴേക്ക് നിങ്ങളെന്നെ ഒരേസമയം വെറുക്കുകയും സ്‍നേഹിക്കുകയും ചെയ്യുമെന്ന്. സിനിമ എങ്ങനെയായോ അതിനായുള്ള  സ്‍നേഹം, ജോലിഭാരം ഓര്‍ത്തുള്ള വെറുപ്പ് എന്നാണ് ബേസില്‍ പറഞ്ഞതായി ടൊവിനൊ വ്യക്തമാക്കിയിരുന്നു.

ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ്.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്