
ടൊവിനൊ തോമസ് ചിത്രം 'മിന്നല്‍ മുരളി'യുടെ വിജയാവേശം ഇപ്പോഴും തീര്‍ന്നിട്ടില്ല. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രം രാജ്യത്തിന് പുറത്തും വൻ സ്വീകാര്യത നേടിയിരുന്നു. ടൊവിനൊ തോമസ് ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ തരംഗമാണ്. 'മിന്നല്‍ മുരളി' ചിത്രത്തില്‍ ടൊവിനൊ തോമസിന്റെ കുട്ടിക്കാലത്തെ അവതരിപ്പിച്ച അവാൻ പൂക്കോട്ട് (Avaan Pookot) ബോളിവുഡിലേക്ക് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
മനോജ് ബാജ്‍പേയ് ചിത്രത്തിലുടെയാണ് അവാൻ പൂക്കോട്ട് ബോളിവുഡിലേക്ക് എത്തുന്നത്. 'പഹാഡേം മേം' ചിത്രത്തിലാണ് അവാൻ പൂക്കോട്ടിന് അഭിനയിക്കാൻ അവസരം കിട്ടിയത്. ആദ്യ ബോളിവുഡ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുകയാണ് അവാൻ പൂക്കോട്ട്. റാം റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ടൊവിനൊ തോമസ് ചിത്രത്തിലെ നായകന്റെ കുട്ടിക്കാലമായിരുന്നു അവാൻ പൂക്കോട്ട് അഭിനയിച്ചത്. 'കുഞ്ഞു ജെയ്‍സണെ'ന്ന കഥാപാത്രമായി അവാൻ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. കോഴിക്കോട്ടുകാരനാണ് അവാൻ. 'മിന്നല്‍ മുരളി' ചിത്രത്തിലെ വിജയത്തിനുശേഷം ബോളിവുഡിലേക്കും എത്തിയതിന്റെ സന്തോഷത്തിലാണ് അവാൻ.
മുംബൈയില്‍ ഓഡിഷനിലൂടെ ചിത്രത്തിലേക്ക് അവാൻ തെരഞ്ഞെടുക്കപ്പെട്ടത് ഇരുന്നൂറോളം കുട്ടികളെ പിന്നിലാക്കിയത്. 'മിന്നല്‍ മുരളി' ചിത്രത്തിലൂടെ മലയാളത്തില്‍ നിന്ന് ആദ്യമായി ഒരു സൂപ്പര്‍ഹീറോ എത്തിയപ്പോള്‍ ആഗോള ഹിറ്റായി മാറിയിരുന്നു. ടൊവിനൊ തോമസിനും ചിത്രത്തിലെ പ്രകടനം വലിയ അഭിനന്ദനങ്ങളാണ് നേടിക്കൊടുത്തത്. 'മിന്നല്‍ മുരളി' ചിത്രത്തിലെ വില്ലനായ ഗുരു സോമസുന്ദരവും ശ്രദ്ധിക്കപ്പെട്ടു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ