വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് ശ്രീലക്ഷ്‍മി.
'ഇച്ചാപ്പി ദ വേൾഡ്' എന്ന യുട്യൂബ് ചാനലിലൂടെ ശ്രദ്ധേയയായ വ്ളോഗറാണ് ശ്രീലക്ഷ്‍മി. അടുത്തിടെയായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. സൗരവ് ആണ് വരൻ. വിവാഹ വിശേഷങ്ങളെല്ലാം താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഇതിനിടെ, ശ്രീലക്ഷ്മിയും സൗരവിന്റെ അമ്മയും തമ്മിൽ സ്നേഹം അഭിനയിക്കുകയാണെന്ന തരത്തിൽ വിമർശനം ഉയർന്നിരുന്നു. ഇതിനെല്ലാം മറുപടി പറയുകയാണ് താരം. പുതിയ വ്ളോഗിലൂടെയായിരുന്നു ശ്രീലക്ഷ്മിയുടെ പ്രതികരണം. സ്വന്തം വീട്ടിൽ നിന്നും അമ്മയോടും സൗരവിനോടും ഒപ്പമാണ് ശ്രീലക്ഷ്മിയുടെ പുതിയ വ്ളോഗ്.
''അപ്പുവിന്റെ (സൗരവ്) വീട്ടിൽ വന്നപ്പോൾ ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു. ഒരു ആശ്വാസമായിരുന്നു. എന്റെ അച്ഛനും അമ്മയും സുരക്ഷിതരാണ്. അവർക്കുള്ളതെല്ലാം ഞാൻ സെറ്റ് ചെയ്തിട്ടുണ്ട്. കല്യാണം കഴിഞ്ഞ സമയം മുതൽ കണക്ക് കൂട്ടിയാൽ ഞാനും അപ്പുവും ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിട്ടുള്ളത് എന്റെ വീട്ടിലാണ്. ബാക്കി കുറച്ച് ദിവസമെ തൃശൂർ നിന്നിട്ടുള്ളൂ. ആ വീട്ടിൽ കയറി ചെന്നപ്പോൾ വേറൊരു വീട്ടിൽ കയറി ചെന്നതുപോലെ തോന്നിയില്ല. കമന്റ് സെക്ഷൻ അമ്മയെ ഞാൻ കാണിക്കാറില്ല. കാരണം ഹാർട്ട് പേഷ്യന്റാണ്. ഞങ്ങളുടെ വീഡിയോ മാത്രം കണ്ട് അഭിപ്രായം പറയാൻ വരുമ്പോൾ ഞങ്ങൾക്കും മനസുണ്ട്, വികാരങ്ങളുണ്ട് എന്നൊക്കെ ഓർത്തിട്ട് മാത്രം ചെയ്യുക. ആൾബലം കൂടിയ ആശ്വാസം എനിക്കുണ്ട്. അതൊക്കെയാണ് ഞാൻ സന്തോഷം തോന്നുന്നു എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ആളുകൾ പക്ഷെ വേറെ രീതിയിലാണ് അതെടുത്തത്. ഞാൻ ഒന്നും മൈൻഡ് ചെയ്യുന്നില്ല'', ശ്രീലക്ഷ്മി വീഡിയോയിൽ പറഞ്ഞു.
''രണ്ടു വർഷം മുൻപു വരെ അമ്മയ്ക്ക് നല്ല ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ, അപ്പു വന്നതോടെ അമ്മ നല്ല ഹാപ്പിയായി. ഇവിടെ ഫുൾ ഹാപ്പി വൈബായി. അപ്പുവിന് എന്റെ വീടാണ് ഏറെ ഇഷ്ടം'', എന്നും ശ്രീലക്ഷ്‍മി വ്ളോഗിൽ പറഞ്ഞു.
