സുഷമ സ്വരാജിന് ആദരവുമായി മുൻ ലോകസുന്ദരി മാനുഷി ചില്ലര്‍; ഹൃദയസ്‍പര്‍ശിയായ കുറിപ്പും

Published : Aug 08, 2019, 12:47 PM IST
സുഷമ സ്വരാജിന് ആദരവുമായി മുൻ ലോകസുന്ദരി മാനുഷി ചില്ലര്‍; ഹൃദയസ്‍പര്‍ശിയായ കുറിപ്പും

Synopsis

ഹൃദയസ്‍പര്‍ശിയായ ഒരു കുറിപ്പും മാനുഷി ചില്ലര്‍ എഴുതിയിട്ടുണ്ട്.

അന്തരിച്ച, മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ സുഷമാ സ്വരാജിന് ആദരവര്‍പ്പിച്ച് പ്രമുഖരും സാധാരണക്കാരും അടക്കം നിരവധിയാളുകളാണ് രംഗത്ത് എത്തിയത്. സിനിമാ ലോകവും സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇപ്പോഴിതാ മുൻ ലോക സുന്ദരി മാനുഷി ചില്ലറും സുഷമാ സ്വരാജിന് ആദരവര്‍പ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നു. ഹൃദയസ്‍പര്‍ശിയായ ഒരു കുറിപ്പും മാനുഷി ചില്ലര്‍ എഴുതിയിട്ടുണ്ട്.

സുഷമ സ്വരാജിനൊപ്പമുള്ള രണ്ട് ഫോട്ടോകളാണ് മാനുഷി ചില്ലര്‍ പങ്കുവച്ചിരിക്കുന്നത്. എപ്പോഴും താങ്കളെ ഓര്‍ക്കും. താങ്കള്‍ എപ്പോഴും പ്രചോദനമായിരുന്നു. നേതൃത്വത്തിന്റെ അര്‍ഥം കാട്ടിത്തന്നതിന് നന്ദി, സുഷമ സ്വരാജ്.. എന്നാണ് മാനുഷി ചില്ലര്‍ എഴുതിയിരിക്കുന്നത്. എന്നെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പറഞ്ഞ നിമിഷവും വളരെ വിലപ്പെട്ടതാണെന്ന് മറ്റൊരു ഫോട്ടോയില്‍ മാനുഷി ചില്ലര്‍ എഴുതിയിരിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആ ചകോരത്തിന്റെ കഥ; കാഴ്ചയുടെ 30 വർഷങ്ങൾ | IFFK | International Film Festival of Kerala
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിതീകരണം ആരംഭിച്ചു