മിഷൻ മംഗള്‍ തിയേറ്ററുകളിലെത്തി; പ്രേക്ഷക പ്രതികരണങ്ങള്‍

By Web TeamFirst Published Aug 15, 2019, 9:45 PM IST
Highlights

അക്ഷയ് കുമാറിന്റെയും  വിദ്യാ ബാലന്റെയും പ്രകടനമാണ് എടുത്തുപറയുന്നത്.

ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങിയ മിഷൻ മംഗള്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തി. അക്ഷയ് കുമാര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായം വരുന്നു. സംവിധായകൻ ജഗൻ ശക്തിക്ക് കയ്യടി ലഭിക്കുന്നു.  അക്ഷയ് കുമാറിന്റെയും ചിത്രത്തില്‍ വനിതാ ശാസ്‍ത്രജ്ഞയായി അഭിനയിച്ച വിദ്യാ ബാലന്റെയും പ്രകടനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ എടുത്തുപറയുന്നത്.


പ്രതികരണങ്ങള്‍

is a wholesome entertainer that reaches out to the least common denominator of India. It makes you laugh, cry, smile while educating about the proud achievement of our country. A SURE SHOT WINNER in ALL ASPECTS!

⭐⭐⭐⭐ stars! pic.twitter.com/DUcydkULo3

— Himesh (@HimeshMankad)

110% goosebumps wala climax gonna win your heart :) 🙌🏼👏🏼👏🏼👏🏼👏🏼👏🏼👏🏼 go for it India 🇮🇳 and team 👌🏼👌🏼👌🏼

— Aditi Raval (@aditiraval)

, strong on drama & emotions; thoughtful described concepts of God, Dreams and Religion ..
go for the sentiment and not the science, feeling awkward to say that as it extraordinary feat Indian scientist pic.twitter.com/0QFuMAkJ8F

— Harsh Rao (@jr_harshrao)

Interval Sudhi Gajjab.... can’t do live tweet because it’s too interesting 🤗

— Aditi Raval (@aditiraval)

first Day first show celebration by Kolkata Akkians

Bahut hard 🔥 pic.twitter.com/RfjnjhDcqh

— λmιτ ™ (@khiladiAmit09)

A Must Watch! Film Superhit, Patriotic Feeling, Funny Moments, Real Story & Entertain Audience. Brilliant Performance by ,

Direction & screen play -Well Made Film. My Rating.⭐️⭐️⭐️⭐️⭐️ pic.twitter.com/KQIzqZi07O

— Charul Duggal (@CharulDuggal)

Best movie of the decade❤️ pic.twitter.com/aew6AiL9TN

— Vikram Upadhyay (@Vikie86)

one word review: MARVELOUS
⭐⭐⭐⭐⭐
Experiments leads to success..It proves. A film which makes you laugh, cry and makes feel proud of our country.
Its a very well scripted nd directed movie with superlative performances. is on roll..he is FANTASTIC. pic.twitter.com/7HB9qRut8I

— Bhagchand_Ak (@Bhagchand_Ak)


Just Finished Movie...
One Word Review - BLOCKBUSTER
Book yr Tickets
Sunday Even better number than today
Huge chance to 1- 200 cr film

Honest Video & FDFS Prediction soon

Perfect gift 4 pic.twitter.com/6rGw8UlLdw

— HONEST- CriTic (@realNipeshPatel)

Old man's review of

He said that I want to watch this movie again nd again, I already booked the ticket for Saturday.
It's very entertaining 💪🔥 pic.twitter.com/vZQZPr1n7M

— Spike 😎 (@iam_spike)

- Historic Indian Film
Jagan Shakti and crew- Shabhaashiyaan!!!
Detailed Review soon.
PK Verdict: PLATINUM ***** Take a Bow pic.twitter.com/uprj1wThvb

— Prakash Khetpal (@pkverdicts)

Exclusive Review :- 1st Half 🔥🔥🔥🔥🔥
A gripping story with phenomenal acting Couldn’t have expected anything less from . Akki has proved it yet again 😍
Dialogues, cinematography, screenplay, performances everything is bang on

— Atul Singh Shanu 🔥 (@Legendary_Singh)

വിദ്യാ ബാലനു പുറമേ സിനിമയിലെ വനിതാ ശാസ്‍ത്രജ്ഞരായി അഭിനയിക്കുന്നത്  തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍തി എന്നിവരാണ്.  ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്.  വനിതാ ശാസ്‍ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് ചിത്രമെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നത്. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ കഥ പ്രചോദനം നല്‍കുന്നതാണെന്ന് അക്ഷയ് കുമാര്‍ പറയുന്നു. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ മികച്ച തിരക്കഥയാണ് ഇത്. ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോള്‍ ചെലവായത് 6000  കോടി രൂപയോളമാണ്. ഐഎസ്ആര്‍ഒയ്‍ക്ക് ചെലവായത് 450 കോടി രൂപമാണ്.  വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് അറിയൂ. എത്ര പണമാണ് നമ്മള്‍ ലാഭിച്ചത്. ഇങ്ങനത്തെ ഒരു കഥ ഇതുവരെ വന്നില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാൻ സിനിമ ഏറ്റെടുത്തത്- അക്ഷയ് കുമാര്‍ പറയുന്നു. പ്രൊജക്റ്റില്‍ ഭാഗഭാക്കായ വനിതാ ശാസ്‍ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമുള്ള ആദരവു കൂടിയാണ് ചിത്രമെന്നും അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.

ഐഎസ്ആര്‍ഒയിലെ പതിനേഴോളം ശാസ്‍ത്രജ്ഞരും എഞ്ചിനീയര്‍മാരുമാണ് പ്രൊജക്റ്റ് കൈകാര്യം ചെയ്‍തത്. വനിതാ ശാസ്‍ത്രജ്ഞരുടെ യഥാര്‍ഥ ജീവിത കഥ കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടും. അവരെ കുറിച്ചുകൂടിയാണ് സിനിമയില്‍ പറയാൻ ശ്രമിക്കുന്നത്. വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, തപ്‍സി, കിര്‍തി, നിത്യാ മേനോൻ എന്നിവരുമായാണ് സിനിമ ചേര്‍ന്നുനില്‍ക്കുന്നത്. ഇത് അവരുടെ സിനിമയാണ്- അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.

സിനിമയുടെ കഥാപരിസരം യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയിട്ടുള്ളതാണ്. അതേസമയം സിനിമാരൂപത്തിലേക്ക് വരുമ്പോള്‍ അതിനനുസരിച്ചുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടം തിരക്കഥയിലുണ്ടെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞിരുന്നു.

click me!