
എഴുപത്തി ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന നടൻ മമ്മൂട്ടിക്ക് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നടനോടുള്ള സിനിമയ്ക്ക് ആകത്തും പുറത്തുമുള്ളവരുടെ സ്നേഹമാണ് സോഷ്യൽ മീഡിയ നിറയെ. ഈ അവസരത്തിൽ മമ്മൂട്ടിക്ക് ആശംസയുമായി രംഗത്തെത്തുകയാണ് എംഎം മണി.
മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം രാജമാണിക്യത്തിലെ ഫേമസ് ഡയലോഗ് കുറിച്ചു കൊണ്ടാണ് എംഎം മണി ആശംസ അറിയിച്ചിരിക്കുന്നത്. " തള്ളേ യെവൻ പുലിയാണ് കേട്ടാ ! വെറും പുലിയല്ല... ഒരു സിംഹം ... മലയാളത്തിന്റെ മഹാനടന് ഇന്ന് 71 ന്റെ ചെറുപ്പം", എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
'കാലത്തിൻ്റെ കലണ്ടർ ചതുരങ്ങളിൽ മലയാളി കാണുന്ന മാന്ത്രികത'; മമ്മൂട്ടിക്ക് ആശംസയുമായി സിനിമാ ലോകം
അതേസമയം, നടന് ആശംസകള്‍ അറിയിച്ചു കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധനേടുകയാണ്. "മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ വിശ്വാസം.ജന്മബന്ധത്തേക്കാള്‍ വലുതാണ് ചിലപ്പോള്‍ കര്‍മബന്ധം. അത്യാവശ്യ സമയത്തെ കരുതല്‍ കൊണ്ടും അറിവും കൊണ്ടും ജീവിതം മാതൃകയാക്കിക്കൊണ്ടുമൊക്കെ ഒരാള്‍ക്ക് മറ്റൊരാളുമായി ദൃഢമായി കര്‍മ ബന്ധമുണ്ടാക്കാം. കൂടെ പിറന്നിട്ടില്ല എന്നിട്ടും മമ്മൂട്ടിക്ക, ഇച്ചാക്ക എനിക്ക് വല്യേട്ടനാകുന്നത്. ജ്യേഷ്‍ഠനാകുന്നത് അങ്ങനെയാണ്. എനിക്ക് ജ്യേഷ്‍ഠനെപ്പോലെയല്ല, ജ്യേഷ്‍ഠൻ തന്നെയാണ് അദ്ദേഹം. ഒരേ സമയത്ത് സിനിമയിലെത്തിയെങ്കിലും പ്രായം കൊണ്ടും സ്‍നേഹം കൊണ്ടും ജ്യേഷ്‍ഠൻ. വ്യക്തിജീവിതതത്തിലും അഭിനയ ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാള്‍. ശരീരം ശബ്‍ദം കൊണ്ടും അഭിനയം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി, നാലഞ്ച് തലമുറകളുടെ വല്യേട്ടനായി ഇങ്ങനെ നിലനില്‍ക്കുക എന്നത് നിസാര കാര്യമല്ല. ജന്മനാളില്‍ എന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്‍ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു. ഒപ്പം ഇനിയും മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവൻ നല്‍കാനുള്ള സൗഭാഗ്യം അദ്ദേഹത്തിന് ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഹാപ്പി ബര്‍ത്‍ഡേ ഇച്ചാക്ക, ലോട്‍സ് ഓഫ് ലവ് ആൻഡ് പ്രേയേഴ്‍സ്",എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ