Asianet News MalayalamAsianet News Malayalam

'കാലത്തിൻ്റെ കലണ്ടർ ചതുരങ്ങളിൽ മലയാളി കാണുന്ന മാന്ത്രികത'; മമ്മൂട്ടിക്ക് ആശംസയുമായി സിനിമാ ലോകം

71ാം പിറന്നാള്‍ ആഘോഷിച്ച് നടന്‍ മമ്മൂട്ടി. 

malayalam movie celebrities birthday wish to actor mammootty
Author
First Published Sep 7, 2022, 11:00 AM IST

ലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ 71ാം പിറന്നാളാണ് ഇന്ന്. ഒരാഴ്ച മുൻപ് തന്നെ താരത്തിന്റെ ആരാധകർ ആഘോഷ പരിപാടികൾ തുടങ്ങിയിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. പലരും മമ്മൂട്ടി എന്ന നടനിലൂടെ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ പങ്കുവച്ചാണ് ആശംസ അറിയിക്കുന്നത്. 

"മനുഷ്യൻ, ഇതിഹാസം, ഏറ്റവും ലളിതവും ഏറ്റവും മനുഷ്യത്വമുള്ളവനുമായ ഒരേയൊരു മമ്മൂക്ക. നിങ്ങൾ ഉള്ള സാഹോദര്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാ​ഗ്യവാനാണ്. എല്ലാ ചുവടുകളിലും എപ്പോഴും വെളിച്ചം ഉണ്ടാകട്ടെ..", എന്നാണ് റസൂൽ പൂക്കൂട്ടി കുറിച്ചത്. 
 

"എൻ്റെ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.. ഒരാളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുള്ള നിരവധി പേരുണ്ടാകും.. പല രീതിയിൽ. എന്നാൽ ഒരു മനുഷ്യൻ നമ്മെ എല്ലാക്കാര്യത്തിലും സ്വാധീനിക്കുക എന്നത് എത്ര പേരുടെ ജീവിതത്തിൽ സാധ്യമാകും എന്നറിയില്ല. എന്നാൽ എൻ്റെ ജീവിതത്തിൽ, എൻ്റെ എല്ലാ കാര്യങ്ങളിലും ഈ മനുഷ്യൻ എന്ന സ്വാധീനിക്കുകയാണ് വല്ലാതെ .. പ്രിയ മമ്മൂക്കാ .. എൻ്റെ ജീവിതത്തിലെ നിറങ്ങൾ അങ്ങ് നൽകിയതാണ്. കൂടെ നടന്നും ഇടപെട്ടും ഞാൻ നേടിയതാണ്. മമ്മൂക്ക എന്ന നടനേക്കാൾ ഉപരി മമ്മൂക്ക എന്ന വ്യക്തിയെ ഞാൻ എൻ്റെ ഹൃദയത്തോടു ചേർത്തു വച്ചിട്ട് എത്രയോ കാലമായി ..! അത് പൂർണ ശോഭയോടെ ഇനിയും ഇനിയും തിളങ്ങും . അവിസ്മരണീയ കഥാപാത്രങ്ങളായി അങ്ങ് ഞങ്ങളുടെ മുന്നിലേക്ക് ഓടിയണയുമ്പോൾ അവയൊക്കെയും ഈ നാടിന് അഭിമാനകരമാകട്ടെ എന്ന് ആശംസിക്കുന്നു. എൻ്റെ മമ്മൂക്കയ്ക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ... ആയുരാരോഗ്യ സൗഖ്യത്തോടെ എന്നും ഞങ്ങൾക്കൊപ്പം എന്നുമുണ്ടാകാൻ പ്രാർഥിക്കുന്നു", എന്നാണ് ബാദുഷ കുറിച്ചത്. ഹാപ്പി ബര്‍ത്തിഡേ മെഗാസ്റ്റാര്‍ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. 

"സിനിമ ജീവിതത്തിലെ മുന്നോട്ടുള്ള യാത്രയിലെ എന്റെ പ്രചോദനം, മാർഗദർശി.. അതിപ്പോ ശരീരം നോക്കുന്ന കാര്യത്തിലായാലും ..ജന്മദിനാശംസകൾ മമ്മൂക്ക", എന്നാണ് ബാബു രാജ് കുറിച്ചത്. ഒരു വീഡിയോയിലൂടെയാണ് നടന്‍ മോഹന്‍ലാല്‍ മമ്മൂട്ടിക്ക് ആശംസ അറിയിച്ചത്. 'കൂടെ പിറന്നിട്ടില്ലെന്നേയുള്ളൂ.. എന്‍റെ ജ്യേഷ്ഠന്‍ തന്നെയാണ് ഇച്ചാക്ക', എന്ന് മോഹന്‍ലാല്‍ പറയുന്നു.

j

"ഏഴ് എന്ന സംഖ്യയിൽ എന്തോ ഒരു മാജിക് ഉള്ളടങ്ങിയിട്ടുണ്ട്. ലോകാദ്ഭുതങ്ങൾ ഏഴ്. സ്വരങ്ങൾ ഏഴ്. കടലുകളും ഏഴ്. എന്തിന് ജീവസ്പന്ദനമായ നാഡികളെക്കുറിച്ച് പറയുമ്പോൾ പോലും ഏഴ് കടന്നു വരുന്നു. കാലത്തിൻ്റെ കലണ്ടർ ചതുരങ്ങളിൽ മലയാളി കാണുന്ന ഏഴിൽ ഉള്ളത് മമ്മൂട്ടി എന്ന മാന്ത്രികതയാണ്. സെപ്റ്റംബറിലെ ഏഴാം നാൾ പുലരുന്ന ഈ പാതിരാവിൽ എൻ്റെ മുന്നിലെ ഏഴാമത്തെ അദ്ഭുതത്തിനും അതേ പേര്. ഈ നല്ല നിമിഷത്തിൽ ഞാൻ മമ്മൂക്കയ്ക്ക് നന്ദി പറയുന്നു... ഒരുപാട് നല്ല ദിവസങ്ങൾക്ക്.. തന്ന തണലിന്.. ചേർത്തു പിടിക്കലിന്... സഹോദര സ്നേഹത്തിന്... വാത്സല്യത്തിന്.. ഇനിയും ഒരുപാട് ഏഴുകളുടെ കടലുകൾ താണ്ടി മുന്നോട്ടു പോകുക, മമ്മൂക്ക... ആയുരാരോഗ്യത്തിനായി പ്രാർഥനകൾ.."എന്നാണ് ആന്‍റോ ജോസഫ് കുറിച്ചത്. "പ്രിയപ്പെട്ട മമ്മൂട്ടി സാർ, നിങ്ങളുടെ ജന്മദിനത്തിൽ സന്തോഷവും ആരോഗ്യവും നേരുന്നു", എന്ന് ആന്‍റണി പെരുമ്പാവൂരും കുറിച്ചു. 

Follow Us:
Download App:
  • android
  • ios