'അങ്ങനെ സര്‍ട്ടിഫിക്കറ്റും ലഭിച്ചു', ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോയുമായി മാളവിക ജയറാം

Published : May 08, 2024, 11:10 AM IST
'അങ്ങനെ സര്‍ട്ടിഫിക്കറ്റും ലഭിച്ചു', ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോയുമായി മാളവിക ജയറാം

Synopsis

ഭര്‍ത്താവിന് സ്‍നേഹ ചുംബനം നല്‍കി ഫോട്ടോയുമായി മാളവിക ജയറാം.

അടുത്തിടെയായിരുന്നു നടൻ ജയറാമിന്റെ മകളുടെ വിവാഹം നടന്നത്. വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു. പാലക്കാട് സ്വദേശിയായ നവനീതാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരൻ. വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഒരു ഫോട്ടോയും പങ്കുവെച്ച  മാളവിക അങ്ങനെ അതിന് അവസാനം എന്നാണ് എഴുതിയിരിക്കുന്നത്.

നവനീത് ഗിരീഷ് എന്നാണ് തന്റെ മകളുടെ വരന്റെ പേര് എന്ന് ജയറാം തന്നെ വെളിപ്പെടുത്തിയത് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തില്‍ ഫോട്ടോ പങ്കുവെച്ച് എഴുതിയത്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരൻ നവനീത് ഗിരീഷ്. താരങ്ങളായ ജയറാമിന്റെയും പാര്‍വതിയുടെയും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തി എന്നാണ് റിപ്പോര്‍ട്ട്.

യുവ നടനുമായ കാളിദാസ് ജയറാമിന്റെയും വിവാഹ നിശ്ചയം അടുത്തിടെ നടന്നതും ആരാധകര്‍ ആഘോഷമാക്കി മാറ്റിയതും ചര്‍ച്ചയായിരുന്നു. മോഡലായ തരിണി കലിംഗരായരാണ് ജയറാമിന്റെ മകൻ കാളിദാസിന്റെ വധു. തരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് ജയറാമിന്റെ മകനും യുവ നടൻമാരില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍ത കാളിദാസിന്റെ വധു തരിണി കലിംഗരായര്‍.

തരിണി കലിംഗരായര്‍ക്കും കാളിദാസ് ജയറാമിനുമൊപ്പമുള്ള ഫോട്ടോയില്‍ ജയറാമിനെയും പാര്‍വതിയെയും മാളവിക ജയറാമിനെയും ഒന്നിച്ച് കണ്ടതോടെയാണ് താരം പ്രണയത്തിലാണെന്ന് വ്യക്തമായത്.  ഫോട്ടോ കാളിദാസ് ഒരു തിരുവോണ ദിനത്തില്‍ പങ്കുവെച്ചത് ചര്‍ച്ചയായി മാറുകയും ചെയ്‍തു. അതിനു പിന്നാലെയെത്തിയ വാലന്റൈൻ ഡേയില്‍ താരം പ്രണയം വെളിപ്പെടുത്തുകയും ചെയ്‍തതോടെ ആരാധകര്‍ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു. പിന്നീട് ഇരുവരും അഭിമുഖങ്ങളിലും പങ്കെടുത്തിരുന്നു.

Read More: തിയറ്ററുകളില്‍ ആവേശത്തിന് തിരിച്ചടി, ഫഹദ് ചിത്രം നഷ്‍ടപ്പെടുത്തിയത് വൻ അവസരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പൃഥ്വിരാജും മഞ്‍ജു വാര്യരും ഒന്നിക്കുന്നു, സംവിധാനം രാഹുല്‍‌ സദാശിവൻ?
മോഹൻലാലിന്റെ മോണോലോഗിൽ ഞാൻ കരഞ്ഞു', അതുപോലൊരു സിനിമയുണ്ടായിട്ടില്ലെന്നും വിനായക് ശശികുമാര്‍