ഇളയരാജയുടെ സംഗീതം, മോഹൻ ബാബു ചിത്രത്തിന്റെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ

Web Desk   | Asianet News
Published : Jun 16, 2021, 04:36 PM IST
ഇളയരാജയുടെ സംഗീതം, മോഹൻ ബാബു ചിത്രത്തിന്റെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ

Synopsis

ഇളയരാജയുടെ സംഗീത സംവിധാനത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ.  

ഇളയരാജയുടെ സംഗീതത്തില്‍ വീണ്ടുമൊരു സിനിമാ ഗാനം പുറത്തുവിട്ടു. സണ്‍ ഓഫ് ഇന്ത്യ എന്ന സിനിമയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടത്. താരങ്ങള്‍ വീഡിയോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. മോഹൻ ബാബുവാണ് സണ്‍ ഓഫ് ഇന്ത്യ എന്ന സിനിമയിലെ നായകൻ.

ആന്ധ്രാ പ്രദേശിലെ യഥാര്‍ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കിയിട്ടുള്ള ഫിക്ഷണല്‍ സിനിമ ആണ് സണ്‍ ഓഫ് ഇന്ത്യ. പരമ്പരാഗതമായ ശ്രീരാമസ്‍തുതിയാണ് ഇളയരാജയുടെ സംഗീതത്തില്‍ സിനിമയ്‍ക്കായി സ്വീകരിച്ചിരിക്കുന്നത്.  ജയ ജയ മഹാവീര എന്ന ഗാനം ആലപിച്ചിരിക്കുന്നത് രാഹുല്‍ നമ്പ്യാരാണ്. ഡയമണ്ട് രത്‍ന ബാബുവാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. 

മോഹൻ ബാബുവാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

ശ്രീകാന്ത് അടക്കമുള്ള താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം