ബോക്സ് ഓഫീസ് തൂക്കി തുടരും, 'മോഹൻലാലിന്റെ ഓപ്പണ്‍ ഡേറ്റുണ്ടെന്ന് തരുണ്‍ മൂര്‍ത്തി

Published : May 09, 2025, 08:57 AM ISTUpdated : May 09, 2025, 08:58 AM IST
ബോക്സ് ഓഫീസ് തൂക്കി തുടരും, 'മോഹൻലാലിന്റെ ഓപ്പണ്‍ ഡേറ്റുണ്ടെന്ന് തരുണ്‍ മൂര്‍ത്തി

Synopsis

'തുടരും റിലീസാകും മുന്നേ തന്നെ നമുക്കൊരു സിനിമ ചെയ്യാമെന്നുള്ള ഓപ്പണിംഗ് ഉണ്ട്'.

മോഹൻലാല്‍ നായകനായി എത്തിയ തുടരും സിനിമ വൻ ഹിറ്റായിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വീണ്ടും മോഹൻലാലിനൊന്നിച്ച് ഒരു പുതിയ സിനിമ ചെയ്യാൻ സാധ്യതയുണ്ടെന്ന് തരുണ്‍ മൂര്‍ത്തി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് ചര്‍‌ച്ചയായിരിക്കുകയാണ്. സിനിമ ചെയ്യാനുള്ള ഓപ്ഷൻ ഓപ്പണാണ്. തുടരും റിലീസാകും മുന്നേ തന്നെ നമുക്കൊരു സിനിമ ചെയ്യാമെന്നുള്ള ഓപ്പണിംഗ് ഉണ്ട്. ഇനിയും അത് ഓപ്പണ്‍ തന്നെയാണ്. നമുക്ക് നല്ലൊരു സ്‍ക്രിപ്റ്റുണ്ടെങ്കില്‍ നമുക്ക് സിനിമ ചെയ്യാമെന്ന് ലാലേട്ടൻ പറയും എന്നാണ് എന്റ വിശ്വാസം. പക്ഷേ ആ തിരക്കഥ പ്രധാനമാണ്. തുടരും അത്രയേറെ ആള്‍ക്കാരില്‍ പതിഞ്ഞ സിനിമയാണ്. അതിനാല്‍ ഞാനും രഞ്‍ജിത്തേട്ടനും വീണ്ടും ഒന്നിക്കുമ്പോള്‍ മിനിമം തുടരും ആണ് പ്രതീക്ഷിക്കപ്പെടുക. അതിനെ എങ്ങനെ ചലഞ്ച് ചെയ്യുമെന്നതില്‍ തിരക്കഥ അന്വേഷിക്കുന്നുണ്ട്. അങ്ങനെ ഒരു സ്‍ക്രിപ്റ്റ് വന്നാല്‍ ലാല്‍ സാറിന്റെയടുത്ത് നമ്മള്‍ ചെല്ലും എന്നും തരുണ്‍ മൂര്‍ത്തി വ്യക്തമാക്കി. തുടരും ആഗോളതലത്തില്‍ ഏകദേശം 160 കോടിയിലേറെ നേടിയിട്ടുണ്ട്.

കെ ആര്‍ സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്‍മുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോള്‍ ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്‍ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

തുടരും-ന് മറ്റൊരു പേര് കൂടി ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു തരുണ്‍ മൂര്‍ത്തി. വിന്റേജ് എന്ന പേരായിരുന്നു മോഹൻലാല്‍ ചിത്രത്തിനായി ആലോചിച്ചിരുന്നത് എന്ന് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തുന്നു. സിനിമയുമായി ചേര്‍ന്നുനില്‍ക്കുന്ന പേരാണ് തുടരും. എന്ത് പ്രശ്‍നങ്ങള്‍ സംഭവിച്ചാലും ഒരാളുടെ ജീവിതം തുടരും എന്ന ഫോര്‍മാറ്റിലാണ് തുടരും എന്ന് പേര് നല്‍കിയത്. അവസാന ഷെഡ്യൂള്‍ ആയപ്പോള്‍ വിനറേജ് എന്നൊരു സജഷൻസ് ഉണ്ടായി. എന്നാല്‍ മോഹൻലാല്‍ വിന്റേജിലേക്ക് തിരിച്ചുവരുന്നു എന്ന് നമ്മള്‍ പറയുന്നതു പോലെയാകും. വിന്റേജ് മോഹൻലാലിനെ തിരിച്ചുകൊണ്ടുവരാനല്ല സിനിമ. വിന്റേജ് എന്ന പേര് ലാലേട്ടനോട് പറഞ്ഞപ്പോള്‍ എന്തിനാ മോനേ മനോഹരമായ തുടരും എന്ന വാക്കുള്ളപ്പോള്‍ മറ്റൊരു പേര് എന്ന് ചോദിച്ചു. അങ്ങനെ ആ പേര് ഉറപ്പിക്കുകയായിരുന്നുവെന്നും പറയുന്നു തരുണ്‍ മൂര്‍ത്തി.

വൻ തുകയ്‍ക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായി മാറിയ തുടരും സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് റിലീസിനു മുന്നേ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ