
നവാഗതനായ ഉമേഷ് എസ് നായർ സംവിധാനം ചെയ്യുന്ന മോഹനവള്ളി എന്ന സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു. പൂർണ്ണമായും ഹൊറർ, ഫാൻ്റസി, ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. അസീസ് നെടുമങ്ങാടും അബിൻ ബിനോയും പങ്കെടുക്കുന്ന രംഗത്തോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നാട്ടിന്‍പുറത്തുകാരനായ പ്രേമദാസനെന്ന യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം. ജെ സ്റ്റുഡിയോസ് & എ 2 എ മൂവി സ്റ്റുഡിയോസിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്‌ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാര പിള്ള, ശ്രീജ രവി, വിജയ് മുത്തു, ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രചന രാഹുൽ കല്യാൺ, സംഗീതം അർക്കാഡോ, ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ, എഡിറ്റിംഗ് സുനേഷ് സെബാസ്റ്റ്യൻ, കലാസംവിധാനം മകേഷ് മോഹൻ, മേക്കപ്പ് സിജേഷ് കൊങ്ങോട്ടി, കോസ്റ്റ്യൂം ഡിസൈൻ അരവിന്ദ് കെ ആർ, സൗണ്ട് മിക്സിംഗ് എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ ആശിഷ് ജോസ് ഇല്ലിക്കൽ, ഡിസൈൻ യെല്ലോ ടൂത്ത്, മാർക്കറ്റിംഗ് ഒപ്റ, സ്റ്റിൽസ് വിഷ്‌ണു ആർ ഗോവിന്ദ്, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്സ് കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ്, പ്രൊഡക്‌ഷൻ കൺട്രോളർ ശശി പൊതുവാൾ. ഒറ്റപ്പാലം, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ