Pulimada Movie : ജോജു ജോര്‍ജ്ജിന്റെ 'പുലിമട', ചിത്രത്തിന്റെ ഷൂട്ടിംഗിന് തുടക്കമായി- വീഡിയോ

Web Desk   | Asianet News
Published : Jan 05, 2022, 05:25 PM ISTUpdated : Oct 05, 2022, 05:49 PM IST
Pulimada Movie : ജോജു ജോര്‍ജ്ജിന്റെ 'പുലിമട', ചിത്രത്തിന്റെ ഷൂട്ടിംഗിന് തുടക്കമായി- വീഡിയോ

Synopsis

എട്ട് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം വേണു ഛായാഗ്രാഹകനാകുന്നുവെന്ന പ്രത്യേകതയും 'പുലിമട'യ്‍ക്കുണ്ട്.  

ജോജു ജോര്‍ജ്ജ്  (Joju George) നായകനാകുന്ന ചിത്രമാണ് 'പുലിമട' (Pulimada). ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിലെ നായിക. എ കെ സാജൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'പുലിമട' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടില്‍ ആരംഭിച്ചു.

ഒറ്റ ഷെഡ്യൂളില്‍ തന്നെ ചിത്രം 60 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ലിജോ മോള്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. എട്ട് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം വേണു ഛായാഗ്രാഹകനാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ബാലചന്ദ്ര മേനോൻ. ഷിബില, അഭിരാം, റോഷൻ, കൃഷ്‍ണ പ്രഭ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

ഡിക്സണ്‍ പൊടുത്താസും സുരാജ് പി എസും ചേര്‍ന്നാണ് നിര്‍മാണം. 'പുലിമട' എന്ന ചിത്രത്തിന്റെ നിര്‍മാണം ഇങ്ക്ലാബ് സിനിമാസിന്റെ ബാനറിലാണ്. രാജീവ് പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബാബുരാജ്.

വിനേഷ് ബംഗ്ലാൻ ആണ് ചിത്രത്തിന്റെ കലാസംവിധാനം. മേക്കപ്പ് റോഷൻ. 'പുലിമട' എന്ന പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്സ് ബിജോയ്. വസ്‍ത്രാലങ്കാരം സുനില്‍ റഹ്‍മാൻ, സ്റ്റെഫി.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ