മോഹൻലാൽ- ശോഭന ചിത്രം; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് ഒക്ടോബർ 8ന്

Published : Sep 26, 2026, 09:04 AM IST
Thenmavin Kombath

Synopsis

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലെ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രമായ തേന്മാവിൻ കൊമ്പത്ത് 32 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിലെത്തുന്നു. ഒക്ടോബർ എട്ടിനാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.

മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ തിയേറ്ററുകളിലേക്ക്. ചിത്രം ഒക്ടോബർ 8ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റീ റിലീസ് ചെയ്യും. നേരത്തെ ഒക്ടോബർ 1ന് ചിത്രം തിയറ്ററിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

മോഹൻലാൽ, ശോഭന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ശ്രീനിവാസൻ തുടങ്ങി മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങൾ അണിനിരന്ന ചിത്രം പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ട ക്ലാസിക്കാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രണയവും നർമ്മവും കുടുംബബന്ധങ്ങളും നിറഞ്ഞ ചിത്രത്തിന് പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ചു. എൻ. ഗോപാലകൃഷ്‍ണൻ ആണ് നിർമ്മാതാവ്. ചിത്രത്തിന്റെ സംഗീതവും ഗാനങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളുമെല്ലാം ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. കാലാതീതമായ ഈ സിനിമ പുതിയ തലമുറയ്ക്കും ബിഗ് സ്‌ക്രീനിൽ ആസ്വദിക്കാനുള്ള അവസരമാണ് 4K റീമാസ്റ്റർ പതിപ്പിലൂടെ ഒരുങ്ങുന്നത്.

പ്രസിദ്ധി ക്രിയേഷൻസും സൂര്യ സിനി ആർട്സും അവതരിപ്പിക്കുന്ന ചിത്രം മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളെ നൂതന സാങ്കേതിക മികവോടെ പ്രേക്ഷകരിലേക്ക് എത്തിച്ച മാറ്റിനീ നൗ ആണ് 4K റീമാസ്റ്റർ ചെയ്ത് വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്.പ്രസാദ് ലാബിൽ 8 Kയിൽ ആദ്യമായി സ്കാൻ ചെയ്ത കണ്ടന്റ് ആണ് 4 k സാങ്കേതിക വിദ്യയിലേക്ക് മാറ്റുന്നത്. ചിത്രത്തിന്റെ ഒറിജിനൽ 35mm പ്രിന്റിൽ നിന്ന് നേരിട്ട് 8K സാങ്കേതികവിദ്യയിലേക്ക് സ്കാൻ ചെയ്യുകയും, അതിന്റെ സംഗീതത്തിനും ശബ്ദങ്ങൾക്കും പുതിയ ജീവൻ നൽകി ഡോൾബി അറ്റ്മോസിൽ മിക്സ് ചെയ്യുകയുമാണ് മാറ്റിനി നൗ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഭാഗമായിരുന്ന പല ഇതിഹാസ കലാകാരന്മാരും ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും, വരും തലമുറയ്ക്ക് മുന്നിൽ വലിയ സ്ക്രീനിൽ അവർ വീണ്ടും ഈ ഒക്ടോബറോടെ എത്തും. പിആർഓ ഐശ്വര്യ രാജ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പാർവതി തിരുവോത്ത് ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' മുന്നേറുന്നു; സക്സസ് പ്രിവ്യു പുറത്ത്
​മോഹൻലാലിന്റെ റെസ്റ്റോറന്റ് ഫൈറ്റ്; 'തുടക്കം' ബിടിഎസ് വീഡിയോ പുറത്ത്