ശോഭനയും മോഹൻലാലും വീണ്ടും നായിക നായകന്മാരായി എത്തുന്നു; ഇരുവരും ഒന്നിക്കുന്ന അന്‍പത്തിയാറാമത് സിനിമ

Published : Apr 19, 2024, 12:09 PM ISTUpdated : Apr 19, 2024, 12:22 PM IST
ശോഭനയും മോഹൻലാലും വീണ്ടും നായിക നായകന്മാരായി എത്തുന്നു;  ഇരുവരും ഒന്നിക്കുന്ന  അന്‍പത്തിയാറാമത്  സിനിമ

Synopsis

വർഷങ്ങൾക്കു ശേഷം താൻ വീണ്ടുമൊരു മലയാള സിനിമയിൽ അഭിനയിക്കുകയാണെന്നും. മോഹൻലാലും താനും ഒന്നിച്ചുള്ള 56ാമത്തെ സിനിമയാണ് ഇതെന്നും ശോഭന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അറിയിച്ചു.   

ചെന്നൈ: ശോഭനയും മോഹൻലാലും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മലയാള സിനിമയിലെ ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നത്.  2009ൽ റിലീസ് ചെയ്ത 'സാഗർ ഏലിയാസ് ജാക്കി'ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. 

ശോഭന തന്നെയാണ് പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്ന കാര്യം തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പുറത്തുവിട്ടത്. മോഹൻലാലിന്റെ 360-ാം ചിത്രം കൂടിയാണിത്. ചിത്രത്തിന് താല്‍ക്കാലികമായി എല്‍ 360 എന്നാണ് പേര് നല്‍കിയിരുന്നത്. ഓപ്പറേഷന്‍ ജാവ, സൌദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുൺ മൂർത്തി  സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്.

വർഷങ്ങൾക്കു ശേഷം താൻ വീണ്ടുമൊരു മലയാള സിനിമയിൽ അഭിനയിക്കുകയാണെന്നും. മോഹൻലാലും താനും ഒന്നിച്ചുള്ള 56ാമത്തെ സിനിമയാണ് ഇതെന്നും ശോഭന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അറിയിച്ചു. 

എല്‍ 360ല്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറാണ്. മോഹൻലാല്‍ ഒരു റിയലിലിസ്‍റ്റിക് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നതാണ് പ്രത്യേകത. 

എല്‍ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. പ്രമുഖ ഫോട്ടോഗ്രാഫറായ കെആര്‍ സുനിലിന്‍റെ തന്നെയാണ് കഥ. 

ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഡീല്‍, തുക കേട്ട് ഞെട്ടി സിനിമ ലോകം; ഉത്തരേന്ത്യയില്‍ 'പുഷ്പ 2' വിറ്റുപോയി

മുഖത്ത് രക്തവുമായി പ്രിയങ്ക ചോപ്ര; ചിത്രം പങ്കിട്ട് താരം

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍