'പേട്രിയറ്റി'നേക്കാള്‍ നേരത്തെ; 'ദൃശ്യം 3' ഫസ്റ്റ് ഷോ ടൈമിംഗ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Published : May 07, 2026, 09:00 PM IST
mohanlal announced drishyam 3 fdfs timing worldwide jeethu joseph

Synopsis

ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ മോഹൻലാൽ ചിത്രം ദൃശ്യം 3-ന്റെ റിലീസ് സംബന്ധിച്ച നിർണ്ണായക വിവരം പുറത്ത്.

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഒന്നാണ് ദൃശ്യം 3. മലയാളികളല്ലാത്ത സിനിമാപ്രേമികളും കാത്തിരിക്കുന്ന റിലീസ് കൂടിയാണ് ഇത്. ദൃശ്യം ഫ്രാഞ്ചൈസിക്ക് ലഭിച്ച മറുഭാഷാ റീമേക്കുകള്‍ തന്നെ ഇതിന് കാരണം. ഏപ്രില്‍ 2 ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ചിത്രം ഈ മാസം 21 ലേക്ക് റിലീസ് നീട്ടിയിരുന്നു. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനം കൂടിയാണ് അന്ന്. ഇപ്പോഴിതാ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഒരു വിവരം കൂടി മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ റിലീസ് ദിനത്തിലെ ആദ്യ ഷോ എപ്പോള്‍ എന്ന വിവരമാണ് അത്.

മെയ് 21 ന് രാവിലെ 8 മണിക്ക് ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം ലോകവ്യാപകമായി ആരംഭിക്കും. റിലീസിന് രണ്ട് ആഴ്ച ശേഷിക്കെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം എത്തിയിരിക്കുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയിലെ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയുമൊക്കെ മലയാളി പ്രേക്ഷകര്‍ക്ക് തൊട്ട് അയല്‍പക്കത്തുള്ള ഒരു കുടുംബം പോലെയാണ്. സ്വന്തം കുടുംബത്തിൻ്റെ രക്ഷയ്ക്കായി ഏതറ്റം വരെയും പോകാനിറങ്ങിത്തിരിച്ച ജോർജുകുട്ടിക്കു മുന്നിൽ വലിയ പ്രതിസന്ധികളാണ് എത്തിയത്. എത്ര പ്രതിസന്ധികളുണ്ടായാലും കുടുംബത്തെ രക്ഷിക്കണമെന്ന ഉറച്ച തീരുമാനമുള്ള ഒരു ഗൃഹനാഥൻ്റെ ആത്മസംഘർഷങ്ങളാണ് പ്രേക്ഷകര്‍ ഇതുവരെ കണ്ടത്. മൂന്നാം ഭാഗത്തെ മുന്നോട്ട് നയിക്കുന്നതും ജോര്‍ജുകുട്ടിയുടെ ഉറച്ച തീരുമാനങ്ങള്‍ ആയിരിക്കും. ദൃശ്യത്തിൽ നിന്നും ദൃശ്യം 3 ൽ എത്തുമ്പോൾ പിന്നിട്ട കാലയളവിൻ്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ടാണ് ജോർജുകുട്ടിയേയും കുടുംബത്തേയും ജീത്തു ജോസഫ് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്.

ചിത്രത്തിന്‍റെ വന്‍ വിപണിമൂല്യം മുന്നില്‍ കണ്ട് ബോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളും ആശിര്‍വാദ് സിനിമാസിനൊപ്പം മലയാളം ദൃശ്യം 3 ന്‍റെ ഭാഗമാവുന്നുണ്ട്. ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കുന്നുമുണ്ട്. അതേസമയം വലിയ പ്രതീക്ഷകളില്ലാതെ തിയറ്ററുകളിലേക്ക് എത്തണമെന്നാണ് ജീത്തു ജോസഫ് പ്രേക്ഷകരോട് പറഞ്ഞിരിക്കുന്നത്. ഒരു പ്രതീക്ഷയും ഇല്ലാതെ വരിക. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളില്‍ക്കൂടിയാണ് അതില്‍ യാത്ര ചെയ്യുന്നത്, ജീത്തു പറഞ്ഞിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മോഹിനിയാട്ട'ത്തിലെ നിങ്ങള്‍ കാണാത്ത രംഗം; സന്തോഷ് കെ നായര്‍ക്ക് ആദരവുമായി ഡിലീറ്റഡ് സീന്‍
നായികാ നായകന്മാരായി മമിതയും സംഗീതും; ഫസ്റ്റ് ക്ലാപ്പ് അടിച്ച് ആന്‍റണി പെരുമ്പാവൂര്‍