Aaraattu update : 'ആറാട്ട്' ഡബ്ബിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍; ട്രെയ്‍ലര്‍ ഉടന്‍

Published : Dec 16, 2021, 10:03 PM IST
Aaraattu update : 'ആറാട്ട്' ഡബ്ബിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍; ട്രെയ്‍ലര്‍ ഉടന്‍

Synopsis

വില്ലന്‍ എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്‍ണനും

താന്‍ നായകനായെത്തുന്ന അടുത്ത ചിത്രം 'ആറാട്ടി'ന്‍റെ (Aaraattu) ഡബ്ബിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ (Mohanlal). 'മരക്കാറി'നു ശേഷം തിയറ്ററുകളിലെത്താനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണിത്. ഫെബ്രുവരി 10നാണ് റിലീസ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ വൈകാതെ എത്തുമെന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്‍ണന്‍ അറിയിച്ചു (B Unnikrishnan).

2017ല്‍ എത്തിയ 'വില്ലനു' ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായകന്‍റെ പേര്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക.

നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രമാണിത്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവും ശ്രദ്ധേയ സാന്നിധ്യമാണ്. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ഉദയകൃഷ്‍ണ പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്കും ടീസറുമൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍