ജോർജൂട്ടിയുടെ ’നിഗൂഢതകൾ തുടരുന്നു’; ദൃശ്യം 2 ട്രെയ്‌ലർ അപ്ഡേറ്റുമായി മോഹൻലാൽ

By Web TeamFirst Published Feb 5, 2021, 3:41 PM IST
Highlights

നിഗൂഢതകൾ തുടരുന്നുവെന്ന് പറഞ്ഞാണ് മോഹൻലാൽ ട്രെയ്‌ലർ വിശേഷം പങ്കുവെച്ചത്.

പുതുവർഷത്തിൽ മലയാളി സിനിമാ പ്രേമികൾക്ക് സർപ്രൈസ് നൽകിയ പ്രഖ്യാപനമായിരുന്നു ദൃശ്യം 2വിന്റെ ഒടിടി റിലീസ്. തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് കാത്തിരുന്ന ചിത്രമാണ് ആമസോൺ പ്രൈം വഴി എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്. ചിത്രം ഒടിടി റിലീസ് ആയി എത്തുന്നതിൽ സമ്മിശ്ര പ്രതികരണങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്ന് വന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റ് പങ്കുവയ്ക്കുകയാണ് നടൻ മോഹൻലാൽ.

ദൃശ്യം 2ന്റെ ട്രെയിലർ എത്തുന്നുവെന്നാണ് മോഹൻലാൽ ഫേസ്ബുക്കുലൂടെ അറിയിച്ചത്. ഫെബ്രുവരി 8നാണ് ട്രെയ്‌ലർ റിലീസ്. നിഗൂഢതകൾ തുടരുന്നുവെന്ന് പറഞ്ഞാണ് മോഹൻലാൽ ട്രെയ്‌ലർ വിശേഷം പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ വിവരം സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. 

The mystery continues... #Drishyam2Trailer out on Feb 8! #Drishyam2OnPrime coming soon, Amazon Prime Video #MeenaSagar Jeethu Joseph Antony Perumbavoor Aashirvad Cinemas Drishyam Satheesh Kurup

Posted by Mohanlal on Friday, 5 February 2021

2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമായി എത്തുന്ന ചിത്രം കൊവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തുന്നുണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫ് ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അര്‍ഫാസ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. സംഗീതം അനില്‍ ജോണ്‍സണ്‍.

click me!