‘ഒരച്ഛനെന്ന നിലയിൽ ഏറെ അഭിമാനം‘; മകളുടെ പുസ്തകം പ്രണയ ദിനത്തിൽ എത്തുമെന്ന് മോഹൻലാൽ

Web Desk   | Asianet News
Published : Feb 11, 2021, 11:12 PM IST
‘ഒരച്ഛനെന്ന നിലയിൽ ഏറെ അഭിമാനം‘; മകളുടെ പുസ്തകം പ്രണയ ദിനത്തിൽ എത്തുമെന്ന് മോഹൻലാൽ

Synopsis

വിസ്മയ എഴുതിയ പുസ്തകം പ്രണയദിനത്തിൽ പുറത്തിറങ്ങുമെന്ന് അറിയിക്കുകയാണ് മോഹൻലാൽ. 

സിനിമകളിൽ സജീവമല്ലെങ്കിൽ കൂടി ഏറെ ആരാധകരുള്ള താരപുത്രിയാണ് നടൻ മോഹൻലാലിന്‍റെ മകള്‍ വിസ്മയ. ചിത്രങ്ങളുടേയും എഴുത്തിന്‍റേയും ലോകത്താണ് വിസ്മയ. ഇൻസ്റ്റയിൽ സജീവമായ വിസ്മയയ്ക്ക് നിരവധി ഫോളോവേഴ്സുണ്ട്. താൻ വരച്ച ചിത്രങ്ങളും തന്‍റെ മാര്‍ഷൽ ആര്‍ട്സ് പരിശീലന വീഡിയോകളുമൊക്കെ ഇടയ്ക്കിടയ്ക്ക് വിസ്മയ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വിസ്മയ എഴുതിയ പുസ്തകം പ്രണയദിനത്തിൽ പുറത്തിറങ്ങുമെന്ന് അറിയിക്കുകയാണ് മോഹൻലാൽ. 

ഒരു അച്ഛൻ എന്ന നിലയിൽ അഭിമാനത്തോടെയാണ് ഫെബ്രുവരി 14ന് മകൾ എഴുതിയ പുസ്തകം പുറത്തിറങ്ങുന്ന കാര്യം പ്രഖ്യാപിക്കുന്നതെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. വിസ്മയയുടെ കവിതകളും ചിത്രങ്ങളും ഉൾപ്പെടുന്ന പുസ്തകത്തിന് 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. പെന്‍ഗ്വിന്‍ ബുക്‌സാണ് ഇത് പുറത്തിറക്കുന്നത്.

It's a proud moment for me as a father to announce the release of my daughter's book 'GRAINS OF STARDUST' on the 14th of...

Posted by Mohanlal on Thursday, 11 February 2021

തന്‍റെ വെയ്റ്റ് ലോസ് ജേണിയെ കുറിച്ച് അടുത്തിടെ വിസ്മയ ഇൻസ്റ്റയിൽ കുറിച്ചിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തായ്‌‌ലാൻഡിലെ ഫിറ്റ്‍കോഹ് എന്ന ട്രെയിനിങ് സെന്‍ററിൽ പരിശീലകൻ ടോണിയുടെ സഹായത്താലാണ് 22 കിലോ ഭാരത്തോളം തനിക്ക് കുറയ്ക്കാനായതെന്നും വിസ്മയ പറഞ്ഞിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ശിവരാജ് കുമാർ - രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം "45 " ട്രെയ്‌ലർ പുറത്ത്
അഞ്ചാം ദിനം 72 ചിത്രങ്ങൾ; പാതിരാ പടമായി ഇന്തോനേഷ്യൻ ത്രില്ലർ, ഒപ്പം സിസാക്കൊ സിനിമകളും