'ആ കുഞ്ഞിന്‍റെ മുഖത്തേക്ക് ഒന്ന് നോക്കാമായിരുന്നു', ഫാന്‍സ് ഫോട്ടോഷൂട്ടിന് പിന്നാലെ മോഹന്‍ലാലിന് വിമര്‍ശനം; പ്രതികരണവുമായി ഫോട്ടോഗ്രാഫര്‍

Published : Mar 17, 2026, 12:57 PM IST
mohanlal got criticism after a video went viral from fans photoshoot here is the reply of photographer

Synopsis

തരുണ്‍ മൂര്‍ത്തി ചിത്രത്തിന്‍റെ ലൊക്കേഷനില്‍ ആരാധകര്‍ക്കൊപ്പം മോഹന്‍ലാല്‍ നടത്തിയ ഫോട്ടോഷൂട്ടിനിടെയുള്ള ഒരു വീഡിയോ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു

ആരാധകര്‍ക്കൊപ്പം വലിയ ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരമാണ് മോഹന്‍ലാല്‍. നൂറുകണക്കായി എത്തുന്ന ആരാധകരില്‍ ഓരോരുത്തര്‍ക്കുമൊപ്പം പ്രത്യേകം ചിത്രങ്ങള്‍ക്ക് നിന്നുകൊടുക്കാറുള്ള അദ്ദേഹം പലപ്പോഴും കൈയടി നേടാറുമുണ്ട്. അത്തരത്തില്‍ എടുക്കപ്പെടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും ശ്രദ്ധ നേടാറുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പും അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ട് നടന്നിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഫോട്ടോഷൂട്ട്. ഇവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറല്‍ ആയി മാറിയിരുന്നു. അക്കൂട്ടത്തില്‍ ഒരു ചെറുവീഡ‍ിയോ മോഹന്‍ലാലിന് ചില വിമര്‍ശനങ്ങളും നേടിക്കൊടുത്തിരുന്നു.

ഒരു കുട്ടിയും അച്ഛനും കൂടിയാണ് മോഹന്‍ലാലിനൊപ്പം ചിത്രമെടുക്കാന്‍ എത്തിയത്. അച്ഛന്‍റെ ഒക്കത്തിരുന്ന പെണ്‍കുട്ടി വലിയ കൗതുകത്തോടെയും സന്തോഷത്തോടെയും മോഹന്‍ലാലിന്‍റെ തോളത്ത് തൊടുന്നത് ആയിരുന്നു വീഡിയോയുടെ ഹൈലൈറ്റ്. ആ സമയത്ത് ക്യാമറയിലേക്ക് നോക്കൂ എന്ന് കുട്ടിയോട് ആംഗ്യം കാണിക്കുന്ന മോഹന്‍ലാലിനെയും കാണാം. തുടര്‍ന്ന് കുട്ടി ക്യാമറയിലേക്ക് നോക്കുകയും അവര്‍ ചിത്രമെടുത്ത് പോവുകയും ചെയ്യുന്നു. പോവുമ്പോഴും കുട്ടി ആവേശത്തോടെ മോഹന്‍ലാലിനെ കൈ വാശി കാണിക്കുന്നുണ്ട്. എന്നാല്‍ കുട്ടിയുടെ മുഖത്തേക്ക് നോക്കാതെയാണ് മോഹന്‍ലാല്‍ പ്രത്യഭിവാദ്യം ചെയ്യുന്നത്. കുട്ടിയോട് വേണ്ട പരിഗണനയോടെ പെരുമാറിയില്ല എന്നാണ് വീഡിയോയുടെ കമന്‍റ് ബോക്സില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. എന്നാല്‍ നൂറുകണക്കിന് ആരാധകര്‍ക്കൊപ്പം ഒരേ സമയം ചിത്രമെടുക്കുന്നതിന് ചെറിയ ഊര്‍ജ്ജമൊന്നും പോരെന്നും ഓരോരുത്തരോടും അങ്ങനെ ഇടപെടാന്‍ സമയവും സാവകാശവും ലഭിക്കില്ലെന്നും മറുവിശകലനങ്ങളുമുണ്ട്.

കമന്‍റ് ബോക്സില്‍ മോശം കമന്‍റുകള്‍ വന്നതിന് പിന്നാലെ വീഡിയോ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ തന്നെ മറ്റൊരു വീഡിയോ ഇറക്കിയിട്ടുണ്ട്. പല ആരാധകര്‍ക്കൊപ്പവും ചിത്രമെടുക്കുന്ന, അവരുടെ സന്തോഷങ്ങള്‍ക്ക് നിന്നുകൊടുക്കുന്ന താരത്തെ പ്രസ്തുത വീഡിയോയില്‍ കാണാം. “ഒറ്റ സ്‌ട്രെച്ചിൽ 200- 250 പേരുടെ ഒപ്പം ഫോട്ടോ എടുക്കുക. ഫോട്ടോ എടുക്കാൻ വന്ന ഒരാൾ പോലും അവിടുന്ന് നിരാശയോടെ മടങ്ങിയിട്ടുണ്ടാകില്ല, അത് അയാൾ കൊടുക്കുന്ന ഉറപ്പാണ്”, വീഡിയോ പകര്‍ത്തിയ നിഖില്‍ ബാലന്‍ ഒപ്പം കുറിച്ചു. തങ്ങളുടെ പ്രിയ താരത്തിനൊപ്പം ചിത്രമെടുക്കാന്‍ ക്യൂ നില്‍ക്കുന്ന ആരാധകരുടെ വലിയ കൂട്ടത്തെയും വീഡിയോയില്‍ കാണാം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മോഹന്‍ലാലിനോ മമ്മൂട്ടിക്കോ ഇല്ലാത്ത നേട്ടം, കേരളത്തില്‍ ആ റെക്കോര്‍ഡ് ഇനി രണ്‍വീറിന്; ബോക്സ് ഓഫീസില്‍ ഞെട്ടിച്ച് 'ധുരന്ദര്‍ 2'
അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ "നമോ രേ" ഗാനം പുറത്ത്