രാവണനും കുംഭകര്‍ണ്ണനും വിഭീഷണനുമായി മോഹന്‍ലാല്‍; 'ലാലോണം നല്ലോണം' ഏഷ്യാനെറ്റില്‍

Published : Aug 21, 2020, 08:19 PM ISTUpdated : Aug 21, 2020, 08:22 PM IST
രാവണനും കുംഭകര്‍ണ്ണനും വിഭീഷണനുമായി മോഹന്‍ലാല്‍; 'ലാലോണം നല്ലോണം' ഏഷ്യാനെറ്റില്‍

Synopsis

'ലാലോണം നല്ലോണം' എന്ന് പേരിട്ടിരിക്കുന്ന പരിപാടികളില്‍ വ്യത്യസ്ത തരം കലാവിഭവങ്ങളുണ്ട്

മോഹന്‍ലാല്‍ പങ്കെടുക്കുന്ന വിവിധ പരിപാടികള്‍ ചേര്‍ത്തുള്ള മൂന്ന് മണിക്കൂര്‍ വിനോദ വിരുന്നുമായി ഓണത്തിന് ഏഷ്യാനെറ്റ്. 'ലാലോണം നല്ലോണം' എന്ന് പേരിട്ടിരിക്കുന്ന പരിപാടികളില്‍ വ്യത്യസ്ത തരം കലാവിഭവങ്ങളുണ്ട്. മോഹന്‍ലാല്‍ രാവണനും കുംഭകര്‍ണ്ണനും വിഭീഷണനുമായി വേഷപ്പകര്‍ച്ച നടത്തുന്ന നാടകം ലങ്കാലക്ഷ്മി, പ്രശസ്ത ഗായകരായ സിതാര, സച്ചിൻ വാരിയർ, നജിം അർഷാദ്, നേഹ വേണുഗോപാൽ, നിഷാദ്, രേഷ്മ എന്നിവർക്കൊപ്പം മോഹൻലാലും പ്രയാഗ മാർട്ടിനും ആര്യ ദയാലും ചേർന്നൊരുക്കുന്ന അന്താക്ഷരി, മോഹൻലാൽ, ഹണി റോസ്, പ്രയാഗ മാർട്ടിൻ, അനുശ്രീ, ദുര്‍ഗ, നിഖില വിമൽ, രചന നാരായണൻകുട്ടി എന്നിവർ ഒന്നിക്കുന്ന നൃത്തം, പ്രശസ്ത മെന്‍റലിസ്റ്റ് ആദിയും മോഹൻലാലും ചേർന്ന് അവതരിപ്പിക്കുന്ന ഷോ, നിത്യഹരിതഗാനങ്ങളാൽ ഒരുക്കിയ സംഗീതവിരുന്ന് ഇവയെല്ലാം ഉള്‍പ്പെട്ട വിനോദ വിരുന്നാണ് 'ലാലോണം നല്ലോണം'.

ജനപ്രിയ ടെലിവിഷൻതാരങ്ങളും ചലച്ചിത്രതാരങ്ങളായ സുധീർ കരമനയും കൈലാഷും കഥാപാത്രങ്ങളായി എത്തുന്ന കുറ്റാന്വേഷണ ടെലിഫിലിം അവരോടൊപ്പം അലിയും അച്ചായനും, സീരിയൽ താരങ്ങളുടെ ഓണവിശേഷങ്ങളും ഓണക്കളികളുമായി ഓണപ്പൂരം, കോമഡി സ്പെഷ്യൽ പ്രോഗ്രാം 'കോറോണം' എന്നിവ കൂടാതെ സൂപ്പർ ഹിറ്റ് പരമ്പരകളുടെ മെഗാ എപ്പിസോഡുകളും ഓണം സ്പെഷ്യൽ കോമഡി സ്റ്റാര്‍സും ഏഷ്യാനെറ്റ് ഓണദിനങ്ങളില്‍ സംപ്രേഷണം ചെയ്യുന്നു.

മലയാളസിനിമയുടെ സമീപകാല ചരിത്രത്തില്‍ ടെലിവിഷനിൽ റിലീസിനൊരുങ്ങുന്ന ആദ്യ ചിത്രമായി ടോവിനോ തോമസിന്‍റെ ഏറ്റവും പുതിയ ചലച്ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഏഷ്യാനെറ്റിൽ പ്രേക്ഷകർക്കുമുന്നിൽ എത്തുന്നു. ടെലിവിഷൻ പ്രീമിയറുകളായി ജയസൂര്യ മുഖ്യകഥാപാത്രമായി എത്തുന്ന സൂഫിയും സുജാതയും, ദുൽഖർ സൽമാൻ നായകനാകുന്ന കണ്ണും കണ്ണും കൊള്ളൈയടിത്താല്‍, കപ്പേള, പെട്രോമാക്സ്, പെൻഗ്വിന്‍, പൊന്മകൾ വന്താല്‍, സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ഫോറൻസിക്, ഗീതാഗോവിന്ദം, ട്രാൻസ് എന്നിവയും ഈ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്
അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി