'മാത്യു' സാമ്പിള്‍, 'മലൈക്കോട്ടൈ വാലിബൻ' സിനിമയുടെ റിലീസില്‍ തീരുമാനമായി

Published : Aug 19, 2023, 02:16 PM IST
'മാത്യു' സാമ്പിള്‍, 'മലൈക്കോട്ടൈ വാലിബൻ' സിനിമയുടെ റിലീസില്‍ തീരുമാനമായി

Synopsis

മോഹൻലാൻ നായകനാകുന്ന 'മലൈക്കോട്ടൈ വാലിബന്റെ' തിയറ്റര്‍ ചാര്‍ട്ടിംഗ് ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്.  

'ജയിലര്‍' എന്ന ചിത്രത്തിലെ 'മാത്യു'വെന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചിരിക്കുകയാണ് അടുത്തിടെ മോഹൻലാല്‍. മോഹൻലാലിന്റെ അതിഥി കഥാപാത്രം രജനികാന്ത് ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു. തിയറ്ററില്‍ 'ജയിലര്‍' കാണാൻ ആള്‍ക്കൂട്ടമെത്തുമ്പോള്‍ ചിത്രത്തില്‍ നിര്‍ണായകമാണ് മോഹൻലാലിന്റെ വേഷവും. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാല്‍ ചിത്രം 'മലൈക്കോട്ടൈ വാലിബന്റെ' റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്.

മോഹൻലാല്‍ നായകനാകുന്ന 'മലൈക്കോട്ടൈ വാലിബനെ'ന്ന ചിത്രം ക്രിസ്‍മസിനോട് അനുബന്ധിച്ച് റിലീസുണ്ടാകും എന്നും തിയറ്റര്‍ ചാര്‍ട്ടിംഗ് തുടങ്ങിയതായും ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ 'വാലിബ'ന്റെ പോസ്റ്റ്‍ പ്രൊഡക്ഷൻ വളരെ പെട്ടെന്ന് പുരോഗമിക്കുകയാണെന്നും ട്രേഡ് അനലിസ്റ്റുകളുടെ ട്വീറ്റുകളില്‍ സൂചിപ്പിക്കുന്നു. എന്തായാലും മോഹൻലാല്‍ ചിത്രത്തിന്റെ റിലീസ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുന്നുവെന്നതിനാല്‍ പ്രഖ്യാപനം തൊട്ടേ 'മലൈക്കോട്ടൈ വാലിബൻ' വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും 'മലൈക്കോട്ടൈ വാലിബന്റെ' നിര്‍മ്മാണ പങ്കാളികളാണ്. ഗുസ്‍തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മധു നീലകണ്ഠൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രമായ 'മലൈക്കോട്ടൈ വാലിബനി'ല്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

മോഹൻലാല്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യാണ് ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷനും ഇമോഷണും ചേര്‍ന്ന ബഹുഭാഷ ചിത്രമായിരിക്കും ഇത് എന്ന് മോഹൻലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ബോളിവുഡ് നടൻ സഞ്‍ജയ് കപൂറിന്റെ മകള്‍ ഷനയ കപൂര്‍ 'വൃഷഭ'യില്‍ ഒരു പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ട്.

Read More: 'ഗദാര്‍ രണ്ട്' കുതിക്കുന്നു, 300 കോടിയും കടന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ