തരുൺ മൂർത്തി- മോഹൻലാൽ ചിത്രം 'അതിമനോഹര'ത്തിന്റെ ഫൈനൽ എഡിറ്റ് ലോക്ക് ചെയ്തു

Published : Oct 27, 2026, 07:38 AM IST
Athimanoharam

Synopsis

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ഫൈനൽ എഡിറ്റിംഗ് പൂർത്തിയായി. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ സിനിമ ഡിസംബർ 24ന് തിയേറ്ററുകളിൽ എത്തും.

തുടരും എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന അതിമനോഹരം എന്ന സിനിമയുടെ ഫൈനൽ എഡിറ്റ് ലോക്ക് ചെയ്തു. തരുൺ മൂർത്തിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മോഹൻലാലിനെ ഒന്നുകൂടി ആഘോഷിക്കാൻ തയ്യാറായിക്കോളൂ എന്നും ചിത്രം ഡിസംബർ 24ന് തിയറ്ററുകളിൽ എത്തുമെന്നും സംവിധായകൻ കുറിച്ചു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് അതിമനോഹരം ഒരുങ്ങിയിരിക്കുന്നത്.

അതിമനോഹരത്തിന്റെ കേരളത്തിന് പുറത്തുള്ള ഇന്ത്യൻ വിതരണാവകാശം എപിഐ ഇന്റർനാഷണൽ സ്വന്തമാക്കിയിട്ടുണ്ട്. കേരളം ഒഴികെയുള്ള ഇന്ത്യൻ വിപണികളിലാണ് എപിഐ ഇന്റർനാഷണൽ ചിത്രം വിതരണം ചെയ്യുന്നത്. അമേരിക്ക ഒഴികെയുള്ള വിദേശ വിതരണാവകാശം ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റും സ്വന്തമാക്കിയിട്ടുണ്ട്. ടി. എസ്. ലവ് ലാജൻ എന്നാണ് മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് സിനിമ ഒരുങ്ങിയിരിക്കുന്നത്.

ലാലു അലക്‌സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്‌ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. തുടരും ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട്‌ ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്‌സ് സേവിയര്‍. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സെൻസറിങ്ങ് പൂർത്തിയാക്കി നയൻതാര ചിത്രം 'മൂക്കുത്തി അമ്മന്‍ 2- മഹാശക്തി'; നവംബർ 6 ന് തിയേറ്ററുകളിലേക്ക്
നിതേഷ് തിവാരി ചിത്രം 'രാമായണ' റിലീസിനൊരുങ്ങുന്നു; പുതിയ ലിറിക്കൽ ഗാനം പുറത്ത്