‘അതിമനോഹര’ത്തിന്‍റെ റെസ്റ്റ് ഓഫ് കൈരള റൈറ്റ്സ് എപിഐ ഇന്‍റര്‍നാഷണലിന്; വിദേശ വിതരണം ഹോം സ്ക്രീൻ എന്‍റര്‍ടെയ്ന്‍മെന്‍റ്

Published : Oct 26, 2026, 06:15 PM IST
athimanoharam rest of kerala rights bagged by api international overseas distribution by home screen entertainment

Synopsis

ഡിസംബർ 24ന് ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തിൽ ടി. എസ്. ലവ്‍ലജന്‍ എന്ന പോലീസ് കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.

മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ കേരളത്തിന് പുറത്തുള്ള ഇന്ത്യയിലെ വിതരണാവകാശം ഇന്ത്യൻ സിനിമയിലെ പ്രമുഖ നിർമ്മാണ- വിതരണ കമ്പനിയായ എപിഐ ഇന്റർനാഷണൽ സ്വന്തമാക്കി. കേരളം ഒഴികെയുള്ള ഇന്ത്യൻ വിപണികളിലാണ് എപിഐ ഇന്റർനാഷണൽ ചിത്രം വിതരണം ചെയ്യുന്നത്. അമേരിക്ക ഒഴികെയുള്ള വിദേശ വിതരണാവകാശം ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റും സ്വന്തമാക്കിയിട്ടുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഈ വർഷം ഡിസംബർ 24ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും.

മലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പോലീസ് വേഷത്തിൽ മോഹൻലാൽ നിൽക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ടി. എസ്. ലവ്‍ലജന്‍ എന്നാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ഇഷ്‌ക്, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, മുകേഷ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

മോഹൻലാലിന്റെ നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് അതിമനോഹരത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് ഷഫീക് വി ബി, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുൽദാസ്, കോസ്റ്റ്യൂം മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധർമൻ, മേക്കപ്പ് റോണക്സ് സേവ്യർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

കേരളത്തിന് പുറത്തുള്ള റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശ വിപണികളിലും വിതരണ പങ്കാളികളെ ഉറപ്പിച്ചതോടെ ‘അതിമനോഹരം’ കൂടുതൽ വിപുലമായ റിലീസിനാണ് ഒരുങ്ങുന്നത്. എപിഐ ഇന്റർനാഷണലിന്റെ ഇന്ത്യൻ വിതരണവും ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റിന്റെ വിദേശ വിതരണവും ചിത്രത്തിന്റെ ആഗോള പ്രേക്ഷകവ്യാപ്തി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഡബിളാ ഡബിൾ! ശ്രീനാഥ് ഭാസിയും രാജേഷ് മാധവനും ഇരട്ടവേഷങ്ങളിൽ; ‘ഒറിജിനൽ’ തിയറ്ററുകളിൽ തരംഗമാവുന്നു
വ്യത്യസ്തമായ ദൃശ്യാവിഷ്കാരം; 'ഉടുമ്പന്‍ചോല വിഷന്‍റെ' വിഎഫ്എക്സ് ജോലികള്‍ക്ക് എടുത്തത് ആറ് മാസത്തിലേറെ സമയം