കരളേ നിൻ കൈ പിടിച്ചാൽ.., കൂടുതൽ ദൃശ്യമികവോടെ മഹേശ്വറും അലീനയും വീണ്ടും, ദേവദൂതന് ഇനി 7 ദിവസം

Published : Jul 19, 2024, 07:18 PM IST
കരളേ നിൻ കൈ പിടിച്ചാൽ.., കൂടുതൽ ദൃശ്യമികവോടെ മഹേശ്വറും അലീനയും വീണ്ടും, ദേവദൂതന് ഇനി 7 ദിവസം

Synopsis

ചിത്രം ജൂലൈ 26 ന് തിയറ്ററുകളിൽ എത്തും. 

ഫോർ കെ ദൃശ്യമികവോടെ റി-റിലീസിന് ഒരുങ്ങുന്ന ദേവദൂതനിലെ സൂപ്പർ ഹിറ്റ് ​ഗാനം റിലീസ് ചെയ്തു. 'കരളേ നിൻ കൈ പിടിച്ചാൽ..', എന്ന ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വിദ്യാസാ​ഗർ സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയത് കൈതപ്രം ആണ്. പ്രീതയും കെജെ യേശുദാസും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ദേവദൂതൻ. റിലീസ് വേളയിൽ പരാജയം നേരിട്ടുവെങ്കിലും ചിത്രത്തിലെ ​ഗാനങ്ങൾ എല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ ഫോർ കെ വെർഷൻ ജൂലൈ 26 ന് തിയറ്ററുകളിൽ എത്തും. 2000 ഡിസംബര്‍ 22ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ സിനിമ ആണ് ദേവദൂതൻ. ജയപ്രദ, ജനാർദ്ദനൻ, മരളി, ജ​ഗതി ശ്രീകുമാർ, വിനീത്, ജ​ഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. 

പ്ലസ് ടു പിള്ളേരുടെ തനി നാടൻ തല്ല്, വില്ലനിസത്തിൽ കസറി ചന്തു സലിം കുമാർ; 'ഇടിയൻ ചന്തു' റിവ്യു

അതേസമയം, മോഹന്‍ലാലിന്‍റെ മൂന്നാമത്തെ സിനിമയാണ് റി- റിലീസ് ചെയ്യുന്നത്. നേരത്തെ സ്ഫടികം റിലീസ് ചെയ്തിരുന്നു. മണിച്ചിത്രത്താഴും റി റിലീസിന് ഉള്ള തയ്യാറെടുപ്പിലാണ്. ചിങ്ങം 1 ആയ ഓഗസ്റ്റ് 17 നാണ് ചിത്രം റീ റിലീസ് ചെയ്യപ്പെടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബറോസ് ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി ബറോസിന് ഉണ്ട്. ;ചിത്രം സെപ്റ്റംബര്‍ 12ന് തിയറ്ററുകളില്‍ എത്തു.  തരുണ്‍മൂര്‍ത്തി ചിത്രത്തിന്‍റെ ഷൂട്ടില്‍ ആയിരുന്നു മോഹന്‍ലാല്‍ ഇതുവരെ. അടുത്തിടെ ചിത്രത്തിന് ഒരു ബ്രേക്ക് വന്നിട്ടുണ്ട്. പൃഥ്വിരാജ് ചിത്രം എമ്പുരാന്‍റെ ഷൂട്ടിങ്ങും പുരോഗമിക്കുകയാണ്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക