
തമിഴ് സിനിമയിലെ നിലവിലെ ചർച്ചാവിഷയം രണ്ട് സിനിമകളാണ് ഒന്ന് രജനികാന്ത് നായകനാകുന്ന തലൈവർ 170. രണ്ട് വിജയ് ചിത്രം 'ദ ഗോട്ട്'. പൊങ്കൽ ദിനത്തോട് അനുബന്ധിച്ച് ഇരു ചിത്രങ്ങളുടെയും അപ്ഡേറ്റുകൾ പുറത്തുവരികയാണ്. ഈ അവസരത്തിൽ ദ ഗോട്ടിന്റെ പോസ്റ്റർ ശ്രദ്ധനേടുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ വിജയ് മാത്രം ആയിരുന്നെങ്കിൽ ഇത്തവണ അത് നാല് പേരാണ്.
വിജയ്ക്ക് ഒപ്പം നടന്മാരായ പ്രശാന്ത്, വിജയ്, അജ്മൽ എന്നിവരാണ് പോസ്റ്ററിലുള്ളത്. നാൽവർ സംഘം കയ്യിൽ തോക്കേന്തി നിൽക്കുന്നത് വീഡിയോയിൽ കാണാം. പോർമുഖത്തിൽ ആണ് ഇവർ നിൽക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ഒന്നുകിൽ ദ ഗോട്ട് ഒരു ആർമി ചിത്രമാകാം അല്ലെങ്കിൽ സ്പെഷ്യൽ ഏജൻസിക്കാരുടെ സിനിമയാകാമെന്നുമാണ് പോസ്റ്റർ കണ്ടുള്ള പ്രേക്ഷക വിലയിരുത്തൽ. എന്നാല്‍ ഇതുവരെ വന്ന പോസ്റ്ററില്‍ നിന്നും സിനിമയെ കുറിച്ച് ഒരു എത്തുംപിടിയും ലഭിക്കുന്നില്ലല്ലോന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്തായാലും പൊങ്കൽ ദിനത്തോട് അനുബന്ധിച്ചെത്തിയ പുത്തൻ അപ്ഡേറ്റ് പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു.
വിജയിയുടെ കരിയറിലെ അറുപത്തി എട്ടാമത്തെ ചിത്രമാണ് ദ ഗോട്ട്. 'ദ ഗ്രേറ്റസ്റ്റ് ഓഫ് ആള്‍ ടൈം', എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ പേര്. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് വിജയ് എത്തുക. ഒരു കഥാപാത്രം പത്തൊന്‍പത് വയസുകാരനാണ്. ഈ പ്രായത്തിലേക്ക് നടനെ എത്തിക്കാന്‍ ആറ് കോടിയോളം ചെലവഴിച്ചെന്നാണ് ചില് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനും തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയുടേതാണ് സംഗീതം. വെങ്കട് പ്രഭുവാണ് സംവിധാനം.
ഇനി അത് ഒഫീഷ്യൽ; മൂന്നാമത്തെ നൂറ് കോടിയുമായി മോഹൻലാൽ, കുതിച്ച് കയറി 'നേര്' !
2023 നവംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. തായ്‌ലൻഡ്, ചെന്നൈ ഷെഡ്യൂളിന് ശേഷം ശ്രീലങ്ക, രാജസ്ഥാൻ, തുടർന്ന് ഇസ്താംബുൾ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരാണ് ദ ഗോട്ടിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ